ചെറുകോൽ ∙ ചെന്നിത്തല–തൃപ്പെന്തുറ പഞ്ചായത്തിലെ ചെറുകോൽ മാവിലേത്ത് ജംക്ഷൻ– ചാല ക്ഷേത്രം ശാസ്താംപടി – റോഡിന് 39.1 ലക്ഷം രൂപ അനുവദിച്ചു. ചെന്നിത്തല പഞ്ചായത്തിലെ 10, 11, 12, 13 വാർഡുകളിലൂടെ കടന്നു പോകുന്ന ഈ പാത തകർന്നുകിടക്കുകയായിരുന്നു. പുത്തൻകോട്ടയ്ക്കകം ഭാഗത്തെ നടുറോഡിലെ വെള്ളക്കെട്ടുള്ള കുഴികളിൽ വാഹനങ്ങൾ വീണ് അപകടം പതിവായിരുന്നു.
പരാതിയേറിയിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാരോപിച്ച് റോഡിന്റെ ഗുണഭോക്താക്കളായ നാട്ടുകാർ ഒത്തു ചേർന്ന് റോഡ് ഉപരോധിച്ചിട്ട് ഒന്നര മാസമേ ആയുള്ളൂ.
നേരത്തെ ഇവിടുത്തെ 10,11,12,13 വാർഡുകളിലെ പഞ്ചായത്തംഗങ്ങൾ തങ്ങളുടെ വാർഷിക പദ്ധതി തുക 3 ലക്ഷം വീതം തുല്യമായി ചേർത്ത് 12 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നന്നാക്കുന്നതിനു പദ്ധതിയിട്ട് നിർമാണ നടപടി ആരംഭിച്ചപ്പോഴാണ് മന്ത്രി സജി ചെറിയാൻ ഇടപെട്ട് റോഡ് നവീകരിക്കാമെന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. എന്നാൽ ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസമുണ്ടായതിനാലാണ് പ്രഖ്യാപനം വൈകിയത്.
പ്രവൃത്തികൾ അടിയന്തരമായി ചെയ്തു തീർക്കുമെന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ റോഡിന് ഭരണാനുമതി ലഭിച്ചതായി പ്രഖ്യാപനമുണ്ടായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

