ആലപ്പുഴയിലെ പ്രശസ്തമായ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയോടനുബന്ധിച്ചുള്ള വാർഷിക പന്ത്രണ്ട് കളഭ ഉത്സവം ഈ മാസം 24-ാം തീയതി മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഷ്ടമിരോഹിണി ദിനത്തോടനുബന്ധിച്ച് വിപുലമായ ചടങ്ങുകളോടെയാണ് ഇത്തവണയും ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ ദിവസങ്ങളിലായി നടക്കുന്ന പൂജാദി കർമ്മങ്ങൾക്കും ചടങ്ങുകൾക്കും ക്ഷേത്ര തന്ത്രിയും മേൽശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും. അഷ്ടമിരോഹിണി ദിനത്തിൽ ഭക്തജനങ്ങളുടെ വൻ തിരക്കാണ് ക്ഷേത്രത്തിൽ പ്രതീക്ഷിക്കുന്നത്.
ഇതിനുള്ള വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

