തിരുവനന്തപുരം ∙ ആകാശവാണി തിരുവനന്തപുരം നിലയം സംഘടിപ്പിച്ച സംഗീത സമ്മേളനം ഡോ.കെ. ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു.
കുടമാളൂർ മുരളീധരമാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം, ഡോ.എൻ.ജെ.നന്ദിനിയുടെ സംഗീതക്കച്ചേരി, അജിത്ത് ജി.കൃഷ്ണനും എസ്.ആർ.ശ്രീക്കുട്ടിയും പാടിയ ലളിതഗാനങ്ങൾ എന്നിവ അരങ്ങേറി. ആകാശവാണി നിലയം മേധാവി ഡോ.എ.ജി.ബൈജു, പ്രോഗ്രാം മേധാവി പി.എ.ബിജു എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുത്ത 24 നഗരങ്ങളിൽ ആകാശവാണി നടത്തുന്ന സംഗീത സമ്മേളനം കോവിഡ് കഴിഞ്ഞ്, 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

