സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി വ്യക്തമാക്കി. ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആലപ്പുഴ ബീച്ചിൽ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഓണം വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രസ്ഥാനത്തെ നവീകരിക്കേണ്ടതുണ്ടെന്നും, ഇതിന്റെ ഭാഗമായി കുടുംബശ്രീ 2.0 യിലേക്ക് കടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
പരമ്പരാഗത സംരംഭങ്ങള്‍ക്കൊപ്പം പുതിയ കാലത്തിന്റെ നൂതനാശയങ്ങളില്‍ അധിഷ്ഠിതമായ മേഖലകളിലേക്ക് അംഗങ്ങള്‍ മാറേണ്ടതുണ്ട്. സ്ത്രീകളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിച്ച് കൂടുതല്‍ വരുമാനം നേടാനാകുന്ന വിധത്തിലുള്ള സംരംഭകത്വ വികസനത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.
പുതുതലമുറയുടെ ആശയങ്ങളും ഭാഷയും ഉള്‍ക്കൊണ്ട് വിവിധ തൊഴില്‍ മേഖലകളിലേക്ക് കടന്നുവരാൻ ഓരോ സംരംഭകയ്ക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിംഗതുല്യതയിലൂടെ പുരുഷനൊപ്പം നില്ക്കുക എന്നതിലുപരി, സ്ത്രീയുടെ കഴിവിന്റെ മാനദണ്ഡത്തില്‍ പുരുഷനൊപ്പമോ അതിലും ഉയരത്തിലോ നില്‍ക്കാനുള്ള അവസരമൊരുക്കുന്ന ലിംഗനീതിയാണ് പ്രധാനം.
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിന് ശേഷം ഉല്പന്ന പ്രദര്‍ശന വിപണന സ്റ്റാളുകളും ഫുഡ് കോര്‍ട്ടും സന്ദർശിച്ച മന്ത്രി സംരംഭകര്‍ നല്കിയ മധുരവും രുചിച്ചു.
ചടങ്ങിൽ ജി.സുധാകരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എല്ലാ കുടുംബങ്ങളുടെയും ഐശ്വര്യമാണെന്നും അതിന്റെ ആശയമുറുകെ പിടിച്ച് അംഗങ്ങള്‍ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതില്‍ കുടുംബശ്രീ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് എ.ഡി തോമസ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ എ.എം നൗഫല്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.
വിഘ്നേശ്വരി, നഗരസഭ മുന്‍ ഉപാധ്യക്ഷന്‍ എ.എം നസീര്‍, ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ആര് വിമല്‍ ചന്ദ്രന്, സി.ഡി.എസ് അധ്യക്ഷമാരായ ഷീല മോഹന്‍, ഹെലന് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. സംസ്ഥാനത്ത് ഈ മാസം 25 വരെയാണ് കുടുംബശ്രീ ഓണം വിപണന മേളകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന, ജില്ലാ, സി.ഡി.എസ്തലങ്ങളിലായി ആകെ രണ്ടായിരത്തിലേറെ മേളകളാണ് നടക്കുന്നത്. ഇതില്‍ അമ്പതിനായിരത്തോളം വനിതാസംരംഭകര്‍ പങ്കെടുക്കുന്നുണ്ട്.
പ്രാദേശിക ഉല്പന്നങ്ങള്ക്ക് വിപുലമായ വിപണിയും ഉയര്‍ന്ന വരുമാനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ സി.ഡി.എസുകള്‍ വഴി ഓണസദ്യ, ഓണക്കിറ്റ് വിപണനം എന്നിവ പുരോഗമിക്കുകയാണ്.
കൂടാതെ ‘കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട്’ ആപ്ലിക്കേഷന്‍ വഴി മുന്നൂറിലേറെ ഉല്പന്നങ്ങള് ഓണ്‍ലൈനായി ലഭ്യമാണ്. പ്രദർശന വിപണന മേളയോടൊപ്പം ഭക്ഷ്യമേള, പായസം മേള, വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

