ചെങ്ങന്നൂർ ∙ രാജഭരണകാലത്തെ അന്യായമായ നികുതി പിരിവിനെതിരെ സ്വന്തം സ്തനങ്ങൾ അറുത്തു പ്രതിഷേധിച്ച നങ്ങേലിയുടെ വീരകഥ ദക്ഷിണാഫ്രിക്കൻ സമൂഹത്തിനു മുന്നിൽ ചിത്രങ്ങളിലൂടെയും നൃത്തത്തിലൂടെയും അവതരിപ്പിച്ചു കയ്യടി നേടി മലയാളി വിദ്യാർഥിനി. വെൺമണി കുറ്റിക്കൽ പീടികയിൽ അനുഷ് അലക്സിന്റെയും നിഷ അലക്സിന്റെയും മകൾ 12–ാം ക്ലാസ് വിദ്യാർഥിനിയായ ആര്യ അലക്സാണ് ജൊഹന്നസ്ബർഗിൽ പ്രദർശനം നടത്തിയത്.
വർഷങ്ങൾക്കു മുൻപ് അച്ഛൻ അനുഷ് പറഞ്ഞ നങ്ങേലിയുടെ കഥയായിരുന്നു പ്രചോദനം.
ഭരതനാട്യ നർത്തകി കൂടിയായ ആര്യ, നൃത്തച്ചുവടുകളിലൂടെ നങ്ങേലിക്കു ജീവൻ പകർന്നു. കൈരളിക്കു കണ്ണകി, തീയിൽ കുരുത്ത നങ്ങേലി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അവതരണം.
ചോരയിൽ കുളിച്ചു കിടക്കുന്ന നങ്ങേലിയുടെ ചിത്രത്തിനു വാഴയിലകൾ കൊണ്ടാണ് ബോർഡർ തീർത്തത്.
നൃത്തമുദ്രകളുടെ വിവിധ ചിത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. ജൊഹന്നസ്ബർഗിലെ പുതുതലമുറ മലയാളികൾക്കും നങ്ങേലിയുടെ കഥയുടെ പുനരാവിഷ്കാരം ആവേശം പകർന്നു.
ഐടി പ്രഫഷനലുകളായ അനുഷും നിഷയും കാൽനൂറ്റാണ്ടിലേറെയായി കുടുംബസമേതം ജൊഹന്നസ്ബർഗിലാണ്. ആര്യയുടെ സഹോദരൻ അഭയ് അവിടെ അണ്ടർ 13 ക്രിക്കറ്റ് താരമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

