തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് ചവിട്ടിയിട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. യുവതിയും സുഹൃത്തും ട്രെയിനിന്റെ വാതിലിനരികെ ഇരിക്കുന്നതും പ്രതിയായ സുരേഷ് കുമാർ ശ്രീക്കുട്ടിയെ പിന്നിൽ നിന്ന് ചവിട്ടി പുറത്തേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പോലീസ് അറിയിച്ചു.
ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ പെൺകുട്ടിയെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിയിട്ട
പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ, ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ യുവതിയെ പരിശോധിച്ചു.
തലച്ചോറിലെ മർദ്ദം കുറയ്ക്കുന്നതിനുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. ആരോഗ്യനില മെച്ചപ്പെട്ട
ശേഷം മാത്രമേ തുടർ ചികിത്സകളെക്കുറിച്ച് തീരുമാനിക്കാനാകൂ എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതിനിടെ, യുവതി ആക്രമിക്കപ്പെട്ട
ട്രെയിൻ ബോഗിയിൽ ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പോലീസ് സംഘം കൊച്ചുവേളി യാർഡിൽ വെച്ച് പരിശോധന നടത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.
ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീക്കുട്ടി എന്ന സോനയെ, മദ്യലഹരിയിലായിരുന്ന സഹയാത്രികൻ സുരേഷ് കുമാർ ആക്രമിക്കുകയായിരുന്നു. ശുചിമുറി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
വാതിലിന്റെ സമീപത്തുനിന്ന് മാറിയില്ലെന്നാരോപിച്ച് പിന്നിൽ നിന്ന് ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ അറസ്റ്റിലായ പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ ഇപ്പോൾ റിമാൻഡിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

