എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം – നടക്കാവ് റോഡിൽ കാക്കൂരിനു സമീപം വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി. ബസ് മറിഞ്ഞു നിരങ്ങി നീങ്ങുന്നതിനിടെ തീപ്പൊരിയോ മറ്റോ ചിതറിയിരുന്നെങ്കിൽ വൻ ദുരന്തം സംഭവിച്ചേക്കാമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
പമ്പിലെ ഇന്ധന ടാങ്ക് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇടിക്കാതെ വാഹനം മറിഞ്ഞതും, അപകടസമയത്ത് പമ്പിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതും കൂടുതൽ ദുരന്തം ഒഴിവാക്കി. അപകടത്തിൽപെട്ട
ബസ് പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തത്. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ വിവരങ്ങൾ:
കാലടി പൊരോത്തൻ ഡേവിസ്, കുടുംബാംഗങ്ങളായ ആരോൺ, ആഗ്നസ്, അതുൽ, ആബേൽ, ഷൈനി, ജോർജ്, ക്രിസ്മിക, ലില്ലി, പടയാട്ടിൽ ഷിനു ആന്റോ, കാലടി ചിറ്റുപറമ്പിൽ സി.പി.വർഗീസ്, അങ്കമാലി മഞ്ഞളി ഏലിയാമ്മ, മഞ്ഞളി എം.ഡി.ജോയ്, കണ്ണാമ്പുഴ സൈമൺ, കെ.എം.ജോയ്, പടയാട്ടിൽ ത്രേസ്യാമ്മ, തുറവുങ്കര കല്ലറയ്ക്കൽ കെ.വി.തോമസ്, അരീക്കൽ കെ.വി.ജോർജ്, കാലടി മഞ്ഞളി ജി.എ.ഷൈനി, പാലാട്ടിൽ മേരി ജോർജ്, മാണിക്യമംഗലം ആനക്കൽ ജസിന്ത, മഞ്ഞളി തോമസ്, കാലടി കണപ്പിള്ളി സൈമൺ എന്നിവരാണ് പരുക്കുകളോടെ ചികിത്സയിലുള്ളത്.
രക്ഷാപ്രവർത്തനം ഉടനടി നടന്നു
“ബൈക്കിന്റെ പുക പരിശോധനയ്ക്കാണു ഞാൻ പെട്രോൾ പമ്പിന്റെ എതിർവശത്തുള്ള സ്ഥാപനത്തിൽ എത്തിയത്. വലിയൊരു ശബ്ദം േകട്ടു തിരഞ്ഞു നോക്കുമ്പോൾ പമ്പിലേക്കു പാഞ്ഞു വരുന്ന ബസാണു കണ്ടത്.
നിമിഷങ്ങൾക്കുള്ളിൽ ബസ് മറിഞ്ഞ് നിലവിളികൾ ഉയർന്നു. അപ്പോൾ തന്നെ കിട്ടിയ കമ്പി ഉപയോഗിച്ചു പിൻഭാഗത്തെ ചില്ല് തകർത്തു.
ഒപ്പം പമ്പിലും സമീപത്തും ഉണ്ടായിരുന്നവരും ചേർന്നു. എന്താണു സംഭവിച്ചതെന്ന് അറിയാതെ പരിഭ്രാന്തിയിലായിരുന്നു ബസിലെ യാത്രക്കാരെല്ലാവരും”- അപകട
സ്ഥലത്ത് ആദ്യമെത്തിയ കാക്കൂർ ആട്ടിൻകുന്ന് സ്വദേശി അനീഷ് പറഞ്ഞു. പരുക്കേറ്റവരെയെല്ലാം ഓട്ടോറിക്ഷ ഉൾപ്പെടെ ലഭ്യമായ മറ്റ് വാഹനങ്ങളിലാണ് പ്രാഥമികമായി ആശുപത്രിയിലേക്ക് അയച്ചത്.
വിവരമറിഞ്ഞ് വൈകാതെ തന്നെ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. തുടർന്ന് ആംബുലൻസുകൾ എത്തിയാണ് മറ്റു പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
വഴി തെറ്റിയതിന് പിന്നിൽ ഗൂഗിൾ മാപ്പ് എന്ന് പൊലീസ്
ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ വഴി തെറ്റിയാണു അപകടത്തിൽ പെട്ട ബസ് കാക്കൂരിൽ എത്തിയതെന്നു സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
സാധാരണയായി കാലടിയിൽ നിന്നു എംസി റോഡിലൂടെ കൂത്താട്ടുകുളത്തോ മൂവാറ്റുപുഴ റോഡിലൂടെ പെരിയപ്പുറത്തോ എത്തി ഇലഞ്ഞി വഴിയാണ് ശാന്തിപുരത്തേക്കു പോകാറുള്ളത്. എന്നാൽ അഞ്ചൽപെട്ടിയിൽ നിന്നു പെരിയപ്പുറത്തു നിന്നു തിരിയേണ്ട
വഴി അറിയാതെ വാഹനം കാക്കൂരിലേക്ക് എത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബസിനു പിന്നിലായി വിവാഹ സംഘത്തിലെ മറ്റ് അംഗങ്ങൾ സഞ്ചരിച്ച വാഹനങ്ങളും ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

