ഡൽഹിയിൽ നിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തടസ്സത്തെ തുടർന്ന് പുറപ്പെട്ട തിരികെ ഇറക്കിയത്.
AI219 നമ്പറിലുള്ള വിമാനമാണ് യാത്രാമധ്യേ വഴിതിരിച്ചുവിട്ട് വീണ്ടും ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് വിമാനം യാത്ര അവസാനിപ്പിച്ച് ഡൽഹിയിലേക്ക് തന്നെ മടങ്ങിയതെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.
വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കിയതിന് പിന്നാലെ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായും അധികൃതർ അറിയിച്ചു. നേപ്പാളി വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുന്നതിനിടയിലാണ് വിമാനത്തിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
ഉച്ചയ്ക്ക് 2:42-നാണ് ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വിമാനം പറന്നുയർന്നത്. തുടർന്ന് വൈകിട്ട് 4:30-ഓടെ കാഠ്മണ്ഡുവിൽ എത്തിച്ചേരേണ്ടിയിരുന്ന സർവീസാണ് അപ്രതീക്ഷിത തടസ്സത്തെ തുടർന്ന് റദ്ദാക്കേണ്ടി വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

