നീലേശ്വരം ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി മാർക്കറ്റ് ജംക്ഷനിലെ പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. എന്നാൽ 1957ൽ നിർമിച്ച ജീർണാവസ്ഥയിലുള്ള പഴയപാലം പൊളിച്ച് പുതിയത് പണിയില്ല എന്നതാണ് ദേശീയപാത അതോറിറ്റിയുടെ ഇതുവരെയുള്ള നിലപാട്.
പഴയപാലത്തിന്റെ അടിഭാഗം ദ്രവിച്ച നിലയിലാണുള്ളത്. പാലത്തിന് മുകളിലൂടെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുലുക്കം അനുഭവപ്പെടുന്നുണ്ടെന്ന് യാത്രക്കാരും പറയുന്നു.
എന്നിട്ടും പാലത്തിന്റെ ഫിറ്റ്നസ് വിലയിരുത്താൻ ഇതുവരെ ശാസ്ത്രീയ പരിശോധനയും നടന്നിട്ടില്ല.
പഴയ പാലം നിലനിർത്താനാണ് തീരുമാനമെങ്കിൽ തൊട്ടടുത്തുള്ള പുതിയ പാലവും കച്ചേരിക്കടവ് പാലവും ജലഗതാഗതത്തിനെന്ന പേരുപറഞ്ഞ് ഉയരംകൂട്ടി നിർമിച്ചത് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്. നിർദിഷ്ട
ബേക്കൽ ജലപാത കടന്നുപോകുന്നതും ഇതിലൂടെയാണ്. പഴയ പാലം പൊളിച്ച് പുതിയത് പണിയണം എന്നും, മാർക്കറ്റിൽ ആകാശപ്പാത പണിയണമെന്നും ആവശ്യപ്പെട്ട് നഗരസഭ അഡ്ഹോക് കമ്മിറ്റിയും ജനകീയ സമരസമിതിയും സമരം നടത്തി വരുന്നുണ്ട്.
ഇതിനിടയിലാണ് ഐഐടി സംഘം 24ന് പാലം പരിശോധിക്കാനെത്തും എന്ന അറിയിപ്പ് ലഭിച്ചത്.
ദേശീയപാത അതോറിറ്റി കൺസൽറ്റന്റ് പരിശോധന നടത്തി. നീലേശ്വരം മാർക്കറ്റ് ജംക്ഷനിലെ പഴയ പാലത്തിന്റെ ഫിറ്റനസ് പരിശോധനക്കായി 24ന് ചെന്നൈ ഐഐടിയിൽനിന്നുള്ള വിദഗ്ധ സംഘം എത്തുമെന്ന് ദേശീയപാത അതോറിറ്റി കൺസൽറ്റന്റ് മല്ലികാർജുന അറിയിച്ചു.
മുനിസിപ്പൽ ചെയർമാൻ പി.പി മുഹമ്മദ് റാഫി, അഡ്ഹോക് കമ്മിറ്റി കൺവീനർ ഇ.ഷജീർ, നഗരസഭാ കൗൺസിലർമാരായ കെ.സതീശൻ, പി.വി.സതീശൻ, സതി ഭരതൻ, അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ സേതു ബങ്കളം, കെ.പി.നസീർ എന്നിവർ ഉദ്യോഗസ്ഥ സംഘവുമായി ചർച്ച നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

