കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് നിയമപ്രകാരം അനുവദനീയമായ വിവരങ്ങൾ പുറത്തുവിടാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടെങ്കിലും അതിൽനിന്ന് പ്രസക്തമായ പല ഭാഗങ്ങളും സർക്കാർ പൂഴ്ത്തിയിരിക്കുകയാണെന്നും അവ എത്രയും വേഗം പുറത്തുവിടണമെന്നും ആർടിഐ കേരള ഫെഡറേഷൻ ആവശ്യപ്പെട്ടു. 2024 ജൂലൈ 5ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.
എ.അബ്ദുൽ ഹക്കിം പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ച മുഴുവൻ വിവരങ്ങളും സർക്കാർ പുറത്തു വിട്ടിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് സാംസ്കാരിക വകുപ്പിലും വിവരാവകാശ കമ്മിഷനിലും ലഭിച്ചിട്ടുള്ള പരാതികളിൽ തീരുമാനമെടുക്കാത്തതിന് എതിരെ സർക്കാരിന് നിവേദനം നൽകുമെന്നും അറിയിച്ചു.
നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനും ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ശശി കിഴക്കട
ആധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ജോളി പാവേലിൽ, കെ.എസ്.ഹരിലാൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

