തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാല ദിവസം എസ്എംവി സ്കൂളിലെ പാർക്കിങ് വിവാദത്തിൽ മേയർ വി.വി.രാജേഷിനെതിരെ പിടിഎ പ്രസിഡന്റ്. പാർക്കിങ് കേന്ദ്രം നടത്തുന്നതിന് മേയർക്ക് അപേക്ഷ നൽകിയിരുന്നുവെന്നും കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ഉൾപ്പെടെ പങ്കെടുത്ത പിടിഎ യോഗത്തിലെ തീരുമാനം അനുസരിച്ചാണ് പാർക്കിങ് കേന്ദ്രം ഒരുക്കിയതെന്നും പിടിഎ പ്രസിഡന്റ് കർണൻ പറഞ്ഞു.
പാർക്കിങ്ങിന് അമിതചാർജ് ഈടാക്കിയിട്ടില്ല.
യോഗത്തിലെ തീരുമാനപ്രകാരം രസീത് അടിച്ച തുകയാണ് ഈടാക്കിയത്. സ്കൂളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫണ്ട് സമാഹരണം ലക്ഷ്യമിട്ടാണ് ഇതു ചെയ്തതെന്ന് ഭാരവാഹികൾ പറഞ്ഞു.
പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാഷിം, അനിത എന്നിവരും ഒപ്പമുണ്ടായിരുന്നു. പൊങ്കാലയ്ക്ക് എത്തിയവരിൽ നിന്ന് പാർക്കിങ്ങിന്റെ പേരിൽ വൻ തുക ഈടാക്കിയെന്ന് ആരോപിച്ച് കർണനെയും ഹാഷിമിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

