പാലക്കാട്: പാലപ്പുറം ഹലോ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച മിനി പാർക്ക് കം പ്ലേ ഗ്രൗണ്ട് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ നാടിന് സമർപ്പിച്ചു. കഴിഞ്ഞ ഒരു ദശപൂർത്തിയായി കേരളത്തിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അസോസിയേഷന്റെ ഈ പുതിയ സംരംഭത്തിലേക്ക് ആവശ്യമായ ഹൈ മാസ്റ്റ് ലൈറ്റ് അനുവദിക്കുമെന്ന് ചടങ്ങിൽ അദ്ദേഹം പ്രഖ്യാപിച്ചു.
ഹലോ ഭജൻ സംഘത്തിന്റെ പ്രാർഥനാഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ഷനോജ് എ ജോയ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് നമ്പീശൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കേരള ഹൈക്കോടതി സീനിയർ അഭിഭാഷകൻ രാമാനുണ്ണി മേനോൻ, വി.ബി രോഹിത്ത് മേനോൻ എന്നിവരെ ചടങ്ങിൽ മുഖ്യാതിഥികളായി ആദരിച്ചു. ജോയിന്റ് സെക്രട്ടറി ജഗന്നിവാസൻ.
സി ഇവർക്ക് പൊന്നാടയണിയിക്കുകയും മംഗളപത്രം സമ്മാനിക്കുകയും ചെയ്തു. നഗരസഭ കൗൺസിലർമാരായ സുജിവിജയൻ, മിനി.
ഒ, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഹംസ. പി.വി, കോറ പ്രസിഡന്റ് ഭാസ്കരൻ.
ടി.കെ, സെക്രട്ടറി വേണു മാസ്റ്റർ, ലയൺസ് ക്ലബ് എക്സിക്യൂട്ടീവ് മെമ്പർ രാമകൃഷ്ണൻ. കെ.പി, ഹലോ ജൈവ കൃഷി പരിപാലന കൺവീനർ ഭാസ്കരൻ.
സി.കെ, ഒറ്റപ്പാലം നഗരസഭാ പരിധിയിലെ വിവിധ റെസിഡൻസ് അസോസിയേഷനുകളുടെ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശവാസികൾക്കായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.
പ്രഭാത സവാരിക്കാർക്കായി അസോസിയേഷൻ സൗജന്യ രക്ത പരിശോധനാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മാസംതോറും രണ്ടുതവണ ഈ സേവനം തുടരുമെന്നും, ഇത് പ്രമേഹ രോഗികൾക്ക് ഏറെ പ്രയോജനപ്പെടുമെന്നും അസോസിയേഷൻ പ്രസിഡന്റ് കെ.പി മുരളീധരൻ വ്യക്തമാക്കി.
അസോസിയേഷൻ ട്രഷറർ അനിൽ തോമസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. അസോസിയേഷൻ യുവജന വിഭാഗം ഭാരവാഹികളായ റിസ്വാന, റീം ഫാത്തിമ, അഞ്ജന കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ഒരു ഓപ്പൺ ജിം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.പിക്ക് നിവേദനം സമർപ്പിച്ചു.
ഒരു സ്വകാര്യ വ്യക്തിയിൽ നിന്നും 65 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് അസോസിയേഷൻ ഈ മിനി പാർക്ക് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

