ആക്ഷനും തീവ്രതയും പ്രണയത്തിന്റെ നേരിയ സ്പർശവും ഒത്തുചേരുന്ന ‘കിംഗ്’ സിനിമയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചുണ്ടുകൾക്കിടയിൽ ഒരു റോസാപ്പൂവും കണ്ണുകളിൽ തീക്ഷ്ണമായ ഭാവവുമായി പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാന്റെ പുതിയ ലുക്ക്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആക്ഷൻ എന്റർടെയ്നറിലെ അദ്ദേഹത്തിന്റെ കരുത്തുറ്റ കഥാപാത്രത്തിന്റെ സൂചന നൽകുന്നു.
പ്രശസ്ത സംവിധായകൻ സിദ്ധാർഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ലിക്സ് (Marflix) പിക്ചേഴ്സും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.
ചിത്രം 2026 ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ‘പഠാൻ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം സിദ്ധാർഥ് ആനന്ദും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
1994-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ലാസിക് ‘ലിയോൺ: ദി പ്രൊഫഷണൽ’ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിംഗ് ഒരുക്കുന്നത് എന്നാണ് സൂചനകൾ. ചിത്രത്തിൽ ഷാരൂഖിന്റെ മകൾ സുഹാനാ ഖാൻ, ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
കേരളത്തിലെ പി ആർ & മാർക്കറ്റിങ് ചുമതല നിർവഹിക്കുന്നത് പപ്പറ്റ് മീഡിയ ആണ്. പഠാൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതിനാല്‍ ഇതിനകം വന്‍ ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രം പ്രീ റിലീസ് ബിസിനസിലും വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഇന്ത്യ മുഴുവനുമുള്ള വിതരണാവകാശം വിറ്റ വകയില്‍ ചിത്രം നേടിയിരിക്കുന്നത് 250 കോടിയാണെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ രംഗത്തെ മുന്‍നിരക്കാരായ പെന്‍ എന്റർടെയ്ന്മെന്റ് ആണ് ചിത്രത്തിന്റെ പാന്‍ ഇന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഏകദേശം 350 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവ് എന്നാണ് പുറത്തുവരുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

