നവംബർ ഒന്നിന് രാംലീല മൈതാനത്ത് സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയുടെ തീയതി മാറ്റുകയോ വേദി മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടന വീണ്ടും രംഗത്ത്. വ്യാപാരനഷ്ടവും കനത്ത ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷനും കത്ത അയച്ചിരിക്കുന്നത്.
ഉത്സവസീസൺ ആയതിനാൽ നവംബർ ഒന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന റാലി നവംബർ പത്തിന് ശേഷമുള്ള ഏതെങ്കിലും തീയതിയിലേക്ക് മാറ്റിവെക്കണമെന്നാണ് സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ നൽകിയ കത്തിലെ പ്രധാന അഭ്യർത്ഥന. റാലി മാറ്റാൻ തയ്യാറല്ലെങ്കിൽ രാംലീല മൈതാനിക്ക് പകരം ബുറാരി ഗ്രൗണ്ടിലോ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലോ പരിപാടി സംഘടിപ്പിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
നവംബർ ഒന്ന് ലെ രാംലീല മൈതാനിയിലെ റാലിയിൽ ഏകദേശം 10 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. എന്നാൽ, ഈ തീരുമാനം ഈ മേഖലയിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ വാദം.
ഉത്സവകാലമായതിനാൽ വലിയ തോതിൽ കച്ചവടം പ്രതീക്ഷിക്കുന്ന ഈ സമയത്ത് റാലി നടക്കുന്നത് വഴി ഏകദേശം 10,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. റാലിയുടെ ഭാഗമായി ഒക്ടോബർ 31നും നവംബർ ഒന്നിനും പ്രദേശത്തെ റോഡുകൾ പൂർണ്ണമായും പൊലീസ് അടച്ചിടും.
ഇത് ഉപഭോക്താക്കൾക്ക് കടകളിലേക്ക് എത്തിച്ചേരുന്നതിന് തടസ്സമാവുകയും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു. അതേസമയം, ഡൽഹിയിലെ വ്യാപാരികളെ തങ്ങൾക്ക് ഇഷ്ടമാണെന്നും അവരുടെ വാക്കുകൾ ശ്രദ്ധിക്കുന്നുണ്ടെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ മുൻപത്തെ പ്രതികരണം.
സർക്കാർ മെട്രോകളും റോഡുകളും അടച്ച് രാജ്യതലസ്ഥാനത്തെ ലോക്ഡൗണിലാക്കി. വോട്ടുകൾ കവർന്നെടുക്കുമ്പോൾ നിങ്ങളുടെ കടകളും സമ്പാദ്യവും നിങ്ങളുടെ കുട്ടികളുടെ ഭാവിയും ഉൾപ്പെടെ ഇവിടെ ഒന്നും സുരക്ഷിതമല്ല.
നാലാംപ്രതിയായ ഗ്യാനേഷ്കുമാറിനെ പുറത്താക്കാൻ നിങ്ങൾ മോദിയോട് ആവശ്യപ്പെടൂ. അങ്ങനെയാണെങ്കിൽ 30 സെക്കൻഡുകൾക്കുള്ളിൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും എസ്ഐആർ ക്രമക്കേടുകൾ ഉന്നയിച്ചുമാണ് നവംബർ ഒന്നിന് ഡൽഹിയിൽ മഹാറാലി സംഘടിപ്പിച്ചിരിക്കുന്നത്. ‘വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ’ എന്നതാണ് റാലിയുടെ പ്രധാന മുദ്രാവാക്യം.
കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യാസഖ്യത്തിലെ വിവിധ കക്ഷികൾ ഈ മഹാറാലിയിൽ അണിനിരക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

