തൃശൂര്‍: തോട്ടം മേഖലയില്‍ പുലിയുടെ ആക്രമണം രൂക്ഷമാകുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെയാണ് പുലി ആക്രമിച്ചത്.
വാല്‍പ്പാറ അപ്പര്‍പറളിയില്‍ തോട്ടം തൊഴിലാളികളായ ഗുരുസ്വാമി – നാഗജ്യോതി ദമ്പതികളുടെ മകന് ഭീഷിതന് ആണ് ആക്രമണത്തിന് ഇരയായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.
വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് പുലി ചാടിവീണ് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഏകദേശം 15 മീറ്ററോളം കുട്ടിയെ പുലി വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. കുട്ടിയുടെ അമ്മ നാഗജ്യോതി ഇത് കണ്ട് നിലവിളിച്ചുകൊണ്ട് ബഹളം വെച്ചു.
ഈ ശബ്ദം കേട്ട് മറ്റ് തോട്ടം തൊഴിലാളികള്‍ ഓടിയെത്തിയതോടെ, പുലി കുട്ടിയെ അവിടെ ഉപേക്ഷിച്ച് കാടിലേക്ക് കടന്നുകളയുകയായിരുന്നു. പ്രദേശത്ത് വന്യമൃഗശല്യം, വിശിഷ്യാ പുലിയുടെ ആക്രമണം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പലരും കഷ്ടിച്ചാണ് ഇത്തരം ആക്രമണങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

