സ്മാർട്ട്ഫോൺ ഉപയോഗത്തിൽ കസ്റ്റമൈസേഷനും മെമ്മറി മാനേജ്മെന്റിനും മുൻഗണന നൽകുന്നവരാണ് പലരും. സാംസങ് ഗാലക്സി ഡിവൈസുകളിലെ വെർച്വൽ മെമ്മറി ഫീച്ചറായ റാം പ്ലസ് പലപ്പോഴും ഉപയോക്താക്കൾക്ക് സഹായകരമാകാറുണ്ട്.
ഗാലക്സി ഇസഡ് ഫ്ലിപ്പ് 7 ഉൾപ്പെടെയുള്ള പുതിയ സാംസങ് ഡിവൈസുകളിൽ ഈ ഫീച്ചർ ഡിഫോൾട്ടായിട്ടാണ് വരുന്നത്. ഹെവി മൾ്ട്ടിടാസ്കിംഗ് ചെയ്യുന്നവർക്കും കുറഞ്ഞ മെമ്മറി ശേഷിയുള്ള ഫോണുകൾക്കും ഇത് സഹായകരമാണെങ്കിലും, ഇത് ഫോണിന്റെ വേഗതയെയും ബാറ്ററിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.
ഈ ഫീച്ചർ ഒരു ആഴ്ചയോളം നിർത്തിവെച്ച് നടത്തിയ പരിശോധനയിൽ ഗാലക്സി ഡിവൈസുകളുടെ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമായത്. സാംസങ്ങിന്റെ വെർച്വൽ മെമ്മറി വിപുലീകരണ സംവിധാനമാണ് റാം പ്ലസ്.
ഫോണിന്റെ സ്റ്റോറേജ് ഉപയോഗപ്പെടുത്തിയാണ് ഇത് അധിക റാം പൂൾ സൃഷ്ടിക്കുന്നത്. ലോവർ എൻഡ് ഗാലക്സി ഡിവൈസുകളിൽ പോലും വർഷങ്ങളായി ഈ ഫീച്ചർ സജീവമാണ്.
ഫ്ലിപ്പ് 7 ഡിവൈസിൽ ഇത് ഡിഫോൾട്ടായി 8GB ആണ് ഉള്ളത്. കൂടാതെ ഉപയോക്താക്കളുടെ ആവശ്യാനുസരണം ഇത് പരമാവധി 12GB ആയോ കുറഞ്ഞത് 2GB ആയോ ക്രമീകരിക്കാൻ സാധിക്കും.
സ്റ്റോറേജ് സ്പേസ് ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്നു എന്നതല്ലാതെ ഇതിന്റെ പ്രവർത്തനം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സാംസങ് വെളിപ്പെടുത്തിയിട്ടില്ല. ഫിസിക്കൽ ഹാർഡ്വെയറും സ്റ്റോറേജും സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് സമീപനമാണ് ഇതിനായി ഉപയോഗിക്കുന്നത് എന്ന് ഡെവലപ്പർമാർ വ്യക്തമാക്കുന്നു.
ലോവർ എൻഡ്, മിഡ് റേഞ്ച് ഡിവൈസുകളിൽ റാം പ്ലസ് പ്രായോഗികമായി വലിയ ഗുണം ചെയ്യാറുണ്ട്. എന്നാൽ 12GB റാം ഉള്ള ഫ്ലിപ്പ് 7 പോലുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഇതിന്റെ ആവശ്യകത വളരെ കുറവാണ്.
വെർച്വൽ സ്വാപ്പ് പാർട്ടീഷനുകൾ ഫിസിക്കൽ റാം ചിപ്പുകളെ അപേക്ഷിച്ച് വേഗത കുറഞ്ഞവയാണ്. ഫ്ലാഷ് സ്റ്റോറേജ് റീഡ് ആൻഡ് റൈറ്റ് സ്പീഡിനെ ആശ്രയിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
അതിനാൽ തന്നെ റാം പ്ലസ് സജീവമായിരിക്കുമ്പോൾ ഫോണിന്റെ വേഗതയിൽ ചെറിയ തടസ്സങ്ങൾ അനുഭവപ്പെടാറുണ്ട്. ആപ്പുകൾക്കിടയിൽ മാറുമ്പോൾ ഉണ്ടാകുന്ന ചെറിയ ലാഗുകൾ ഒഴിവാക്കാനാണ് ഒരു ആഴ്ചയോളം ഈ ഫീച്ചർ ഓഫ് ചെയ്ത് പരീക്ഷണം നടത്തിയത്.
കൃത്രിമമായ ലാബ് പരിശോധനകൾക്ക് പകരം ദൈനംദിന ഉപയോഗത്തിലുള്ള ആപ്പുകളും ഗെയിമുകളും ഉപയോഗിച്ചാണ് ഇത് പരിശോധിച്ചത്. മൈൻക്രാഫ്റ്റ് (Minecraft) ഗെയിമിൽ റാം പ്ലസ് ഓഫ് ചെയ്തപ്പോൾ ഹോം സ്ക്രീനിൽ നിന്ന് തിരികെ വരുമ്പോൾ ആപ്പ് റീഫ്രഷ് ചെയ്യേണ്ടതായി വരുന്നുണ്ട്.
എന്നാൽ ലോഡിങ് സമയം പണ്ടത്തേക്കാൾ വേഗതയുള്ളതായി അനുഭവപ്പെട്ടു. ഇൻസ്റ്റാഗ്രാം എഡിറ്റ്സ് പോലുള്ള ആപ്പുകളിൽ മീഡിയ പ്രൊജക്റ്റുകൾ ചെയ്യുമ്പോൾ മറ്റ് പല ആപ്പുകളും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ പോലും വേഗതയിൽ കുറവുകൾ അനുഭവപ്പെട്ടില്ല.
റാം പ്ലസ് ഡിസേബിൾ ചെയ്തപ്പോഴും ഫ്ലിപ്പ് 7 ഡിവൈസിൽ ഒരേ സമയം നിരവധി ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിപ്പിക്കാൻ സാധിച്ചു. ബാക്ക്ഗ്രൗണ്ടിൽ 43 ആപ്പുകൾ തുറന്നുവെച്ചപ്പോഴും ഫോണിന്റെ ഫിസിക്കൽ മെമ്മറി പൂർണ്ണമായി ഉപയോഗിക്കപ്പെട്ടിരുന്നില്ല.
റാം ഉപയോഗം 7GB നും 8GB നും ഇടയിൽ മാത്രമാണ് നിൽക്കുന്നത്. ബാക്കി 3GB മുതൽ 4GB വരെ ഫ്രീ സ്പേസ് ബാക്കി ഉണ്ടായിരുന്നു.
ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഇത്തരം ഫീച്ചറുകൾredundant ആണെന്ന് വേണം കരുതാൻ. റാം പ്ലസ് ഓഫ് ചെയ്തതോടെ ഫോണിന്റെ ആനിമേഷനുകളും ആപ്പ് സ്വിച്ചിംഗും കൂടുതൽ സുഗമമായി മാറി.
കൂടാതെ ആന്തരിക സ്റ്റോറേജിൽ നിന്ന് ഗിഗാബൈറ്റുകളോളം സ്ഥലം ലാഭിക്കാനും ഇതിലൂടെ സാധിക്കുന്നു. ഫോണിന്റെ റാം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ റാം പ്ലസ് പൂർണ്ണമായി ഓഫ് ചെയ്യുകയോ കുറഞ്ഞ അളവിൽ സജ്ജീകരിക്കുകയോ ചെയ്യുന്നതാണ് ഉചിതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

