രാജ്യത്ത് ഏറ്റവും കൂടുതൽ ചായ ഉപഭോഗം നടക്കുന്ന നഗരങ്ങളിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുന്നു. തൊട്ടുപിന്നാലെ മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളാണുള്ളത്.
എന്നാൽ, ഉപഭോഗത്തിലെ വളർച്ചാ നിരക്ക് പരിശോധിക്കുമ്പോൾ കേരളത്തിലെ നഗരങ്ങളാണ് ദേശീയ തലത്തിൽ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കുന്നത്. ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട
പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 130 നഗരങ്ങളിലെ ചായ ഉപഭോഗം അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് കൊച്ചിയും തിരുവനന്തപുരം നഗരങ്ങളും വളർച്ചാ നിരക്കിൽ മുൻനിരയിൽ ഇടംപിടിച്ചത്.
ഈ നഗരങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് ഭുവനേശ്വർ തൊട്ടുപിന്നാലെയുണ്ട്. ബെംഗളൂരുവിന്റെ നേട്ടത്തിന് പിന്നിൽ വ്യത്യസ്ത രുചികളിലുള്ള കഫേകളുടെ ആധിക്യവും സ്റ്റാർട്ടപ്പ് സംസ്കാരവുമായി ബന്ധപ്പെട്ട
ചായകുടി ശീലങ്ങളുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ‘തേയില നഗരം’ എന്ന ഖ്യാതി ഭുവനേശ്വർ നിലനിർത്തുന്നു.
ഉപഭോക്താക്കൾക്കിടയിൽ ജിഞ്ചർ ടീ, കട്ടൻ ചായ, ഏലയ്ക്കാ ചായ, ഗ്രീൻ ടീ, മസാല ചായ എന്നിവയ്ക്കാണ് നിലവിൽ ഡിമാൻഡ് ഏറെയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

