പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഈ ചെറിയ നാലുചക്ര തട്ടുകടയ്ക്ക് നാട്ടുകാർക്കിടയിൽ വലിയൊരു സ്ഥാനമുണ്ട്. കഴിഞ്ഞ 33 വർഷമായി ഇവിടെ എത്തുന്നവർക്ക് ചായയും പലഹാരങ്ങളും മാത്രമല്ല, കളിയത്ത് വീട്ടിൽ പ്രകാശൻ (63) എന്ന വ്യക്തിയുടെ സ്നേഹനിർഭരമായ പെരുമാറ്റം കൂടിയാണ് ലഭിക്കുന്നത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് മുൻപ് ചെയ്തിരുന്ന നാട്ടുപണികളിൽ നിന്ന് പിന്മാറിയാണ് പ്രകാശൻ ഈ തട്ടുകട ആരംഭിച്ചത്.
ഉപജീവന മാർഗ്ഗം എന്നതിലുപരി, കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നാടിന്റെ സൗഹൃദങ്ങളുടെ കേന്ദ്രബിന്ദുവാകാൻ ഈ കൊച്ചു കടയ്ക്ക് സാധിച്ചിട്ടുണ്ട്. പഴമയുടെ തനിമ ഒട്ടും ചോരാതെ തയ്യാറാക്കുന്ന ഇവിടുത്തെ പരിപ്പുവടയ്ക്കും ഉള്ളിവടയ്ക്കും വലിയ ആരാധകരാണുള്ളത്.
ഈ രുചി തേടി ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ചാലിശ്ശേരിയിൽ എത്തുന്നു. നിലവിലെ പാചകവാതക വിലവർധനയും പുതിയ ഭക്ഷണ സംസ്കാരങ്ങളുടെ കടന്നുകയറ്റവും കച്ചവടത്തെ ബാധിക്കുന്നുണ്ടെങ്കിലും, തന്റെ കട
തേടിയെത്തുന്നവരുടെ സന്തോഷമാണ് ഏറ്റവും വലിയ അംഗീകാരമെന്ന് പ്രകാശൻ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

