കോഴിക്കോട്: ദേശീയപാതയിൽ പന്തീരാങ്കാവ് മേൽപാലത്തിനു സമീപം മൂപ്പിൽ താഴത്ത് ലോറി ബൈക്കിലിടിച്ച് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവള്ളി കരുവംപൊയിൽ പ്രാവിൽ സ്വദേശി അബ്ദുറഹിമാൻ എന്ന മജു (21) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. രാമനാട്ടുകര ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ ബൈക്കിന് പിന്നിൽ അതേ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അബ്ദുറഹിമാനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാറൂഖ് കോളജിൽ ബികോം അവസാനവർഷ വിദ്യാർഥിയായിരുന്നു മരിച്ച അബ്ദുറഹിമാൻ.
സി.പി.ഫൈസലിന്റെയും ജസീലയുടെയും (എളേറ്റിൽ) മകനാണ്. അബ്ദുല്ല ഫൈസൽ, മുഹമ്മദ് ഫൈസൽ, ആയിശ ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

