പെരുമ്പാവൂരിലെ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.
അസം ചിരാങ്ങ് ബിജനി സ്വദേശി ബോക്ത്തോ റായ് (27), പെരുമ്പാവൂർ മാവിൻചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി വാടക്കുപ്പനവടലി സ്വദേശി ഗവാസ്കർ (32) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തങ്കളത്തുള്ള ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന എർത്തിങ്ങിനായി ഉപയോഗിക്കുന്ന 164 കിലോ ചെമ്പ് പട്ടകളാണ് സംഘം മോഷ്ടിച്ചത്. ഇവയ്ക്ക് വിപണിയിൽ ഏകദേശം 1,80,400 രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രധാന പ്രതിയായ ബോക്ത്തോ റായ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. പെരുമ്പാവൂർ മേഖലയിൽ പ്രവർത്തിക്കുന്ന ആക്രിക്കട
ഉടമയായ ഗവാസ്കർ ആണ് മോഷണം ചെയ്ത ചെമ്പ് വസ്തുക്കൾ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട
മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇൻസ്പെക്ടർ പ്രശാന്ത് കുമാർ, എസ്ഐമാരായ എൽദോ പോൾ, അജികുമാർ, എസ്സിപിഒമാരായ ഫൈസൽ, സുഭാഷ് ചന്ദ്രൻ, സിപിഒ റിജേഷ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

