കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വായനോത്സവത്തിന് വിപുലമായ തുടക്കം കുറിച്ചു.
സ്കൂളിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വായന കുറിപ്പുകൾ തയാറാക്കൽ, പ്രശ്നോത്തരി, വായന മരം ഒരുക്കൽ, അക്ഷരമാല ചാർത്തൽ, വായന മുറി സജ്ജമാക്കൽ തുടങ്ങിയ വിജ്ഞാനപ്രദമായ പരിപാടികൾ നടന്നുവരുന്നു. സ്കൂളിൽ പുതുതായി സജ്ജമാക്കിയ വായന മുറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.വൈശാഖ് നിർവഹിച്ചു.
വായന മരത്തിന്റെ ഉദ്ഘാടനം കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഗോപി നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി പുസ്തക പ്രദർശനവും അക്ഷരമാല ചാർത്തലും സ്കൂളിൽ ഒരുക്കിയിരുന്നു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യാക്കോസ് മാത്യു ആശംസകൾ നേർന്നു. കൂടാതെ, പ്രജിത്ത്, വി.എം.മനേഷ്, കുഞ്ഞച്ചൻ വേലിത്തറ, ടോണി എന്നിവരും സംസാരിച്ചു.
പ്രിൻസിപ്പൽമാരായ ടി.സത്യൻ, എം.എസ്.ബിജീഷ്, ഹെഡ്മാസ്റ്റർ ഇൻചാർജ് പി.കെ.വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി സുനിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

