ഗുരുവായൂർ നഗരത്തിൽ വർധിച്ചുവരുന്ന ക്രിമിനൽ സ്വഭാവമുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നഗരത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ ഈ ഇടപെടൽ.
ക്ഷേത്ര ദർശനത്തിന് ശേഷം ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ മന്ത്രി, കമ്മിഷണറെ നേരിട്ട് വിളിച്ചുവരുത്തി സ്ഥിതിഗതികൾ വിലയിരുത്തി. നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം കർശന നിർദേശം നൽകി.
ക്ഷേത്ര പരിസരത്ത് അഭയം പ്രാപിക്കുന്ന അശരണരായ ഭക്തരുടെ മറവിൽ സാമൂഹികവിരുദ്ധർ താവളമടിക്കുന്നതായി വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ പൊലീസും നഗരസഭയും ദേവസ്വം അധികൃതരും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
ക്ഷേത്ര പരിസരത്തും തെരുവോരങ്ങളിലും കഴിയുന്നവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കണമെന്നും, മാസത്തിലൊരിക്കൽ അവ പുനഃപരിശോധിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കൂടാതെ, നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കുന്നതിനായി കൂടുതൽ പൊലീസുകാരെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഗുരുവായൂരിലെ അക്രമങ്ങളും സാമൂഹികവിരുദ്ധ പ്രവണതകളും അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് നിവേദനം സമർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

