രാജ്യത്ത് യുപിഐ (UPI) ഡിജിറ്റൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് പുതിയ ഫീസ് ഘടന നിലവിൽ വന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
പുതിയ നിർദ്ദേശങ്ങൾ പ്രകാരം വ്യക്തികൾ തമ്മിലുള്ള (P2P) സാധാരണ പണമിടപാടുകൾക്ക് യാതൊരുവിധ നിരക്കുകളും ബാധകമല്ല. ഇതിലൂടെ സാധാരണക്കാർക്ക് യാതൊരു തടസ്സവുമില്ലാതെ പൂർണ്ണമായും സൗജന്യമായി തുടർന്നും യുപിഐ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും.
എങ്കിലും, വാണിജ്യ ഇടപാടുകളുടെ കാര്യത്തിൽ പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം വരെ ഫീസ് ഈടാക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്.
ഒരു പ്രത്യേക ഇടപാടിൽ പരമാവധി 300 രൂപ വരെയായിരിക്കും ഇത്തരത്തിൽ ഈടാക്കാവുന്ന തുകയുടെ പരിധി. ഈ തുക സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കുന്നതിന് പകരം ബന്ധപ്പെട്ട
വ്യാപാരികളിൽ നിന്നായിരിക്കും ഈടാക്കുക. ഇതിനുപുറമെ, റെയിൽവേ, ടെലികോം, ഇന്ധനം തുടങ്ങിയ പ്രധാന മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപ ഫീസ് ഈടാക്കുന്നതാണ്.
ഈ തുകയും വ്യാപാരികളിൽ നിന്നുതന്നെയാണ് ഈടാക്കുന്നത്. അതേസമയം, സാധാരണ ഇടപാടുകാർക്ക് ആശ്വാസമായി റൂപേ (Rupee) കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് യാതൊരുവിധ അധിക ഫീസും ഈടാക്കില്ലെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

