വടക്കഞ്ചേരി മുടപ്പല്ലൂരിൽ പ്രവർത്തിച്ചിരുന്ന ഇലക്ട്രിക് കട പൂർണമായും കത്തിനശിച്ചു.
മുടപ്പല്ലൂർ അയ്യപ്പാസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പകൽ 3 മണിയോടെയായിരുന്നു സംഭവം.
കട മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായി അടച്ചിട്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.
വിവരമറിഞ്ഞയുടൻ വടക്കഞ്ചേരി, ആലത്തൂർ, കൊല്ലങ്കോട് എന്നിവിടങ്ങളിൽ നിന്നായി ഫയർഫോഴ്സിന്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട
പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

