അമ്പലപ്പുഴ പുന്നപ്ര നാൽപതിൽച്ചിറ സ്വദേശി ഉഷാ ജോസഫിന്റെ കുടുംബത്തിന്റെ വീടുനിർമാണം കെ.സി.വേണുഗോപാൽ എംപിയുടെ ഇടപെടലിനെത്തുടർന്ന് പുനരാരംഭിച്ചു. സാമ്പത്തിക പ്രയാസം മൂലം നിർമാണം മുടങ്ങിപ്പോയ വീട് അടിയന്തരമായി പൂർത്തിയാക്കി കുടുംബത്തെ താമസിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് എംപി ഉറപ്പുനൽകിയിരുന്നു.
ഇതിന്റെ ഭാഗമായി, വീടിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഉത്തരവാദിത്തം പുന്നപ്ര തെക്ക് പഞ്ചായത്തിനെയും പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെയും കെ.സി.വേണുഗോപാലിന്റെ ഓഫീസ് ഏൽപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചു വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയത് വലിയ വാർത്തയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 17നു നടത്തിയ സ്കാനിങ്ങിലാണ് കത്രിക ഉള്ളിലുള്ളതായി സ്ഥിരീകരിച്ചത്. തുടർന്ന് കെ.സി.വേണുഗോപാൽ എംപിയുടെ ഇടപെടലിലൂടെ ഉഷാ ജോസഫിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുകയുമായിരുന്നു.
നിലവിൽ വാടക വീട്ടിലാണ് ഉഷാ ജോസഫും കുടുംബവും താമസിക്കുന്നത്. വീടുനിർമാണത്തിന്റെ കട്ടിള വയ്പ് കർമം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ഉണ്ണിക്കൃഷ്ണൻ, കോൺഗ്രസ് പ്രവർത്തകരായ പി.എ.കുഞ്ഞുമോൻ, പി.
രംഗനാഥൻ, എസ്. ഗോപകുമാർ, യയോധരൻ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

