കാസർകോട്: ‘ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ’ എന്ന പേരിൽ അച്ചടിച്ച വ്യാജ പേപ്പർ കറൻസികൾ ഉപയോഗിച്ച് വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി പരാതി. അണങ്കൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർക്ക് വാടകയിനത്തിൽ ലഭിച്ച നോട്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന കറൻസികളുടെ അതേ വലുപ്പത്തിലും ഡിസൈനിലുമാണ് ഈ വ്യാജ നോട്ടുകൾ നിർമിച്ചിരിക്കുന്നത്. തിരക്കിട്ട
ഓട്ടത്തിനിടയിൽ ലഭിക്കുന്ന നോട്ടുകൾ യഥാർഥമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ് തട്ടിപ്പിനിരയാകുന്നത്. ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നത് മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

