ജര്‍മന്‍ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള കമ്പനിയുടെ ടെക് ഹബ്ബില്‍ നിന്നാണ് വലിയ തോതില്‍ ജീവനക്കാരെ ഒഴിവാക്കിയിരിക്കുന്നത്.
ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എങ്കിലും, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിന്റെയും ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനരീതി പുനഃക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കമ്പനിയുടെ യോഗത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന നിര്‍ണായക തീരുമാനം അധികൃതര്‍ അറിയിച്ചത്.
ഈ പ്രഖ്യാപനത്തിനു പിന്നാലെ ചില ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ എക്സിറ്റ് ലെറ്റര്‍ ലഭിച്ചതായും വിവരങ്ങളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

