മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ പണമിടപാട് വിവാദത്തിൽ പ്രതിരോധം തീർത്ത് സിപിഎം നേതൃത്വം രംഗത്ത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രിയെയും കുടുംബത്തെയും പരസ്യമായി പിന്തുണച്ച് പാർട്ടി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുന്നത്.
കഴിഞ്ഞ മാസം 9നു ചേർന്ന പോളിറ്റ്ബ്യൂറോ യോഗം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ചേർന്ന വിശാല സംസ്ഥാനസമിതി ഇക്കാര്യത്തിൽ പ്രത്യേക പ്രമേയം പാസാക്കിയത്.
സിഎംആർഎലുമായി (CMRL) ബന്ധപ്പെട്ട നിയമനടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പാർട്ടി നേതൃത്വം കഴിഞ്ഞ മൂന്ന് വർഷമായി ആവർത്തിക്കുന്നുണ്ടെങ്കിലും, പ്രായോഗികതലത്തിൽ അത്തരത്തിലുള്ള ശക്തമായ നടപടികളോ പ്രതിരോധങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന വിമർശനവും രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

