കൊച്ചി നെടുമ്പാശ്ശേരിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.
കേസിലെ മുഖ്യപ്രതിയായ സുഹൈൽ സജീവ് മദ്യലഹരിയിൽ വാഹനം ഓടിച്ചിട്ടും അത് തടയാൻ തയാറായില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുഹൃത്തിനെ അധികൃതർ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ നിനവ് ആണ് ഇപ്പോൾ പിടിയിലായത്.
അപകടം നടന്ന സമയത്ത് കാറിൽ നിനവ് കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടയിൽ, പ്രതി സുഹൈൽ സജീവിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയിരുന്നു.
തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ രോഷാകുലരായ നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിക്ക് നേരെ കയ്യേറ്റ ശ്രമങ്ങൾ ഉണ്ടായി. എറണാകുളത്ത് പഠനത്തോടൊപ്പം തൃക്കാക്കരയിലെ കരകൗശല വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു അപകടത്തിൽ പെട്ടവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

