സ്മാർട്ട്ഫോണുകളിൽ ഫോട്ടോകളും ഓർമ്മകളും സൂക്ഷിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഗൂഗിൾ ഫോട്ടോസ് (Google Photos) പലപ്പോഴും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവെന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. ക്ലൗഡ് സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ സമ്മർദ്ദങ്ങളും അനാവശ്യമായ എഐ ഫീച്ചറുകളും കാരണം ഈ പ്ലാറ്റ്ഫോം ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നില്ല എന്ന തോന്നലുളവാക്കിയതിനെ തുടർന്ന് പലരും പുതിയ വഴികൾ തേടുകയാണ്.
വ്യക്തിഗത ചിത്രങ്ങൾ ഗൂഗിളിന്റെ സെർവറുകളിൽ സൂക്ഷിക്കുന്നതിന് പകരം സ്വന്തം നാസ് (NAS – Network Attached Storage) സർവറുകളിൽ സൂക്ഷിക്കാനാണ് പലരും ഇപ്പോൾ താൽപ്പര്യപ്പെടുന്നത്. ചിത്രങ്ങൾ പതിവായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ ഫോട്ടോസ് ഇപ്പോഴും സൗകര്യപ്രദമാണെങ്കിലും, അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നതും പണം ഈടാക്കാനുള്ള നിരന്തര ശ്രമങ്ങളും പലരെയും ഇതിൽ നിന്നും അകറ്റുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പലരും എവ്സ് ഗാലറി (Aves Gallery) പോലുള്ള ഓപ്പൺ സോഴ്സ് ആപ്പുകളിലേക്ക് ചുവടുമാറ്റുന്നത്. ലോക്കൽ-ഫസ്റ്റ് ഗാലറിയായ എവ്സ് ഗാലറി പൂർണ്ണമായും സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന ഒന്നാണ്.
ഇതിൽ അക്കൗണ്ടിന്റെ ആവശ്യമില്ലെന്നതും പശ്ചാത്തലത്തിൽ ഫോട്ടോകൾ അപ്ലോഡ് ചെയ്യപ്പെടുന്നില്ല എന്നതും ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഫേസ് സ്കാനിംഗോ എഐ ഫീച്ചറുകളോ ഇല്ലാത്തതിനാൽ മറ്റ് കമ്പനികൾ നമ്മുടെ ചിത്രങ്ങൾ ഡാറ്റയായി ഉപയോഗിക്കുന്നുവെന്ന ആശങ്ക ഇവിടെ ഒഴിവാക്കാം.
കൂടാതെ ട്രാക്കിംഗ് സംവിധാനങ്ങളൊന്നും ഇല്ലാത്തതും ഇതിന്റെ സ്വകാര്യത വർദ്ധിപ്പിക്കുന്നു. അതേസമയം, ഗൂഗിൾ ഫോട്ടോസിന് അതിന്റേതായ ഗുണങ്ങളുമുണ്ട്.
ബീച്ചിലെ ചിത്രങ്ങളോ പ്രത്യേക വ്യക്തികളുടെ ചിത്രങ്ങളോ എളുപ്പത്തിൽ കണ്ടെത്താൻ ഇതിന്റെ എഐ സെർച്ച് സഹായിക്കും. എന്നാൽ ഫേഷ്യൽ റെക്കോഗ്നേഷൻ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും തിരിച്ചറിയുന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.
എവ്സ് ഗാലറിയുടെ പ്രധാന സവിശേഷതകൾ:
പരമ്പരാഗത ആൻഡ്രോയിഡ് ഗാലറികളെ ഓർമ്മിപ്പിക്കുന്ന ഈ ആപ്പ് വളരെ വേഗതയേറിയതാണ്. ഇതിലെ താഴെയുള്ള ടാബുകൾ ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യാനുസരണം മാറ്റിവെക്കാവുന്നതാണ്.
സ്ക്രീൻഷോട്ടുകൾ, മാപ്പ് എന്നിവ പെട്ടെന്ന് ആക്സസ് ചെയ്യാൻ ഇത് സഹായിക്കും. JPEG, MP4 എന്നിവയ്ക്ക് പുറമെ TIFF, SVG, HEIF/HEIC, പനോരമ ഷോട്ട്സ്, 360 ഡിഗ്രി വീഡിയോകൾ എന്നിവയെല്ലാം ഇത് തിരിച്ചറിയുന്നു.
ചിത്രങ്ങളുടെ മെറ്റാഡാറ്റ കാണാനും എഡിറ്റ് ചെയ്യാനും ഇതിൽ സൗകര്യമുണ്ട്. കൂടാതെ ചിത്രങ്ങൾ PNG അല്ലെങ്കിൽ WebP ഫോർമാറ്റിലേക്ക് മാറ്റാൻ സഹായിക്കുന്ന ബിൽറ്റ്-ഇൻ കൺവെർട്ടറും ഇതിലുണ്ട്.
ക്ലൗഡ് ബാക്ക്അപ്പ് ഇല്ലാത്തതിനാൽ ഉപയോക്താക്കൾ തങ്ങളുടെ ചിത്രങ്ങൾ സ്വയം ബാക്ക്അപ്പ് ചെയ്യേണ്ടതുണ്ട്. ഇതിനായി കമ്പ്യൂട്ടറോ നാസ് സർവറോ അല്ലെങ്കിൽ സിങ്ക്ത്ഗിങ് (Syncthing) പോലുള്ള മാർഗ്ഗങ്ങളോ ഉപയോഗിക്കാവുന്നതാണ്.
ഡിജിറ്റൽ രംഗത്ത് സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് ഗൂഗിൾ ഫോട്ടോസിന് മികച്ചൊരു ബദലാണ് ഇത്തരം ഓപ്പൺ സോഴ്സ് ആപ്പുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

