ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്ത്യാ സഖ്യത്തിന് അനുമതി ഇല്ല. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെ ഉള്ളവർക്കാണ് അനുമതി നിഷേധിച്ചത്.
പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കൂടിക്കാഴ്ച നടത്തുന്നത് അനുചിതം ആണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
ക്രമക്കേടുകൾ സംബന്ധിച്ച് നിവേദനം നൽകാൻ കൂടിക്കാഴ്ച വേണമെന്ന ‘ഇന്ത്യ’ (INDIA) സഖ്യ നേതാക്കളുടെ ആവശ്യമാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് തള്ളിയത്. വിഷയം ഇതിനകം കോടതിയുടെ പരിഗണനയിലായതിനാൽ, ഹർജി ഫയൽ ചെയ്തുകൊണ്ട് കോടതിയെ സമീപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
നിരാകരണത്തിനുള്ള കാരണങ്ങൾ വിശദീകരിക്കുന്ന മറുപടി പ്രതിപക്ഷ നേതാക്കൾക്ക് ഇമെയിൽ വഴി അയച്ചതായും അധികൃതർ വ്യക്തമാക്കി. ‘വോട്ട് ചോർച്ച’ സംബന്ധിച്ച ആരോപണങ്ങൾ, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികൾ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം എന്നിവ ഉന്നയിച്ച് തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനും ചീഫ് ജസ്റ്റിസിന് (CJI) നിവേദനം നൽകാനുമുള്ള ‘ഇന്ത്യ’ (INDIA) സഖ്യ നേതാക്കളുടെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഈ തീരുമാനമെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

