വാഷിങ്ടൻ ∙ റഷ്യയും യുക്രെയ്നും തമ്മിൽ ഊർജമേഖലയുമായി ബന്ധപ്പെട്ടുള്ള വെടിനിർത്തൽ നിലവിൽ വന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ഈ വെളിപ്പെടുത്തൽ.
ഇരു കക്ഷികളും ഇതിന് സമ്മതം അറിയിച്ചിട്ടുണ്ടെന്നും ആരും ഇത് ലംഘിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും പരസ്പരം ഊർജകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കുറച്ചുകാലമായി ആക്രമണങ്ങൾ നടത്തിവരികയായിരുന്നു.
ഈ നടപടികൾ ഇനി നിർത്തിവയ്ക്കുമെന്നാണ് ഡോണൾഡ് ട്രംപ് അറിയിച്ചത്. അതേസമയം, ഈ പ്രഖ്യാപനം തനിക്ക് തികച്ചും പുതിയൊരു വിവരമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആക്സിയോസിനോട് പ്രതികരിച്ചു.
‘‘റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി ഇക്കാര്യം ചർച്ചചെയ്ത് ധാരണയിലെത്തിയതാണെങ്കിൽ, വെടിനിർത്തൽ എപ്പോൾ ആരംഭിക്കുമെന്ന് ഞങ്ങളെ അറിയിക്കുക. ഞങ്ങൾ തയാറാണ്, അത് അംഗീകരിക്കുകയും ചെയ്യും’’ – വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

