കോഴിക്കോട്: ജില്ലയിലെ ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അവനിക (14), പ്ലസ് ടു വിദ്യാർത്ഥിയായ തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് (17) എന്നിവരാണ് മരണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് 5:45 ഓടെയാണ് ചേമഞ്ചേരി സ്റ്റേഷന് സമീപം ദുരന്തമുണ്ടായത്. മംഗലാപുരം – ചെന്നൈ മെയിൽ ട്രെയിനാണ് ഇവർക്ക് മേൽ ഇടിച്ചുകയറിയത്.
അപകടത്തിൽ മൃതദേഹങ്ങൾ പൂർണ്ണമായി ചിന്നിച്ചിതറിയ നിലയിലായിരുന്നു. അതിനാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
തുടർന്ന് രാത്രി ഏറെ വൈകിയാണ് ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തി മൃതദേഹങ്ങൾ ഔദ്യോഗികമായി തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് വ്യക്തമാക്കി. ദേശീയപാതയും റെയിൽവേ ട്രാക്കും പരസ്പരം അടുത്ത് വരുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് ഈ അപകടം സംഭവിച്ചത്.
മരിച്ച അവനിക വികാസ് നോർത്ത് പാണകുളംകുനി സുരേഷ് – റീന ദമ്പതികളുടെ മകളാണ്. പാർത്ഥിബ് ആകട്ടെ, തിരുവങ്ങൂർ കോയി പറമ്പത്ത് സുബിഷിന്റെയും സുനിഷയുടെയും മകനാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

