അതിവേഗം വളർച്ച കൈവരിക്കുന്ന പ്രമുഖ കോഫിഷോപ് ബ്രാൻഡായ തേഡ് വേവ് കോഫി കേരള വിപണിയിലേക്ക് ഔദ്യോഗികമായി കാലുകുത്തി. കൊച്ചിയിലെ പനമ്പിള്ളി നഗർ, ചിറ്റേത്തുകര എന്നിവിടങ്ങളിലായി രണ്ട് പുതിയ കഫേകളാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
വിശാഖപട്ടണം, ജലന്ധർ, ലഖ്നൗ, ലുധിയാന തുടങ്ങിയ നഗരങ്ങളിലെ പുതിയ സംരംഭങ്ങൾക്ക് പിന്നാലെയാണ് കൊച്ചിയിലേക്കുള്ള ഈ കടന്നുവരവ്. ഈ പുതിയ ഔട്ട്ലെറ്റുകളുടെ പ്രവർത്തനത്തോടുകൂടി ബ്രാൻഡിന്റെ സാന്നിധ്യമുള്ള വിപണികളുടെ ആകെ എണ്ണം 27 ആയി ഉയർന്നു.
ദക്ഷിണേന്ത്യയിൽ മാത്രം ആകെ 104 കഫേകളാണ് ഇപ്പോൾ കമ്പനിക്കുള്ളത്. യുവാക്കൾ, വിദ്യാർഥികൾ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, കുടുംബങ്ങൾ, കോഫി ആരാധകർ എന്നിവരെ പൂർണ്ണമായും ലക്ഷ്യമിട്ടാണ് ഈ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
കഫേലാറ്റെ, കാപ്യുച്ചിനോ എന്നിവയ്ക്കൊപ്പം പ്രത്യേക ‘സിഗ്നേച്ചർ’ ഫിൽറ്റർ കോഫിയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ തരം കോൾഡ്കോഫികൾ, ഫ്റാപ്പികൾ, ഐസ്ഡ് ടീ, ലെമണേഡുകൾ, ജ്യൂസുകൾ, മിൽക്ക്ഷെയ്ക്കുകൾ എന്നിവയ്ക്കൊപ്പം പിത്സ, സാൻവിജ്, ബാഗെൽ, റാപ്പ് തുടങ്ങിയ ഭക്ഷ്യവിഭവങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
രാജ്യത്താകെ ഇതിനകം 259 കോഫിഷോപ്പുകൾ നടത്തുന്ന തേഡ് വേവ് കോഫിയുടെ കേരളത്തിലെ ആദ്യ സംരംഭമാണിത്. ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ഔദ്യോഗിക ആപ്പ് ലഭ്യമാണ്.
ഇതിലൂടെ മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള സൗകര്യവും പ്രത്യേക ലോയൽറ്റി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താം. കേരളത്തിലെ ഭക്ഷ്യ സംസ്കാരം, ആതിഥേയത്വം, ടൂറിസം എന്നീ മേഖലകളുടെ കരുത്ത് കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് കൊച്ചി മികച്ച തുടക്കമാണെന്ന് തേഡ് വേവ് കോഫി സഹസ്ഥാപകൻ അനിരുദ്ധ് ശർമ വ്യക്തമാക്കി.
അടുത്ത സാമ്പത്തിക വർഷത്തോടെ കോഫി ഷോപ്പുകളുടെ ആകെ എണ്ണം 320 ആയി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർഷികാടിസ്ഥാനത്തിൽ 40 മുതൽ 45 ശതമാനം വരെ വളർച്ചയാണ് ബ്രാൻഡ് നേടുന്നത്.
വരുംകാലങ്ങളിൽ പ്രതിവർഷം ഏകദേശം 100 കഫേകൾ കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

