കുന്നമംഗലം: പ്രൈമറി തലം മുതൽ ഒരുമിച്ച് പഠിച്ചും വളർന്ന ക്യാംപസിൽ തങ്ങൾക്ക് തണലായ അധ്യാപകർക്കൊപ്പം പൂർവ വിദ്യാർഥികൾ വീണ്ടും ഒത്തുകൂടിയപ്പോൾ ചടങ്ങ് വൈകാരിക മുഹൂർത്തങ്ങൾക്ക് വേദിയായി. മർകസ് ഓർഫനേജ് ‘റൈഹാൻ വാലി’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘യൂഫോറിയ’ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് പൂർവവിദ്യാർഥി സംഗമം അരങ്ങേറിയത്.
അനാഥരുടെ ഉപ്പ എന്നറിയപ്പെടുന്ന മർകസ് ഓർഫനേജിന്റെയും ഹോം കെയറിന്റെയും ശിൽപി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കൊപ്പം ഇരുന്നൂറിലധികം വിദ്യാർഥികളാണ് ഈ കൂട്ടായ്മയിൽ അണിനിരന്നത്.
2012 മുതൽ 2026 വരെയുള്ള കാലയളവിൽ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ വിദ്യാർഥികളാണ് പരസ്പര ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഒത്തുകൂടിയത്. കുന്നമംഗളത്ത് നടന്ന സംഗമം മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി.
അബൂബക്കർ മുസ്ലിയാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലഭിക്കുന്ന വിദ്യാഭ്യാസവും നൈപുണ്യവും വ്യക്തിഗത പുരോഗതിക്കൊപ്പം സമൂഹത്തിന്റെ നന്മയ്ക്കും ഉന്നമനത്തിനും കൂടി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു.
ചടങ്ങിൽ മർകസ് കെയർ ഹോംസ് ജോയിന്റ് ഡയറക്ടർ സി.പി. സിറാജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.
റൈഹാൻ വാലി പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, രമീസ് വാഴക്കാട്, അബ്ദുള്ള സഖാഫി, ഇല്യാസ് സഖാഫി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ സലാമുദ്ദീൻ നെല്ലാങ്കണ്ടി, ബഷീർ പാലാഴി, നാസർ സഖാഫി, മൊയ്തീൻകുട്ടി സഖാഫി, മുഹമ്മദ് അഹ്സനി, ഇസ്മാഈൽ മദനി, ആഷിഖ് സഖാഫി, ഉബൈദുള്ള സഖാഫി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

