ഡൽഹി: ബോർഡ്, കോർപറേഷൻ നിയമനങ്ങളിൽ മുൻകൂട്ടി കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന പരാതിയിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ഔദ്യോഗിക പ്രതികരണം തേടി കേരളത്തിലെ മുതിർന്ന നേതാക്കൾ. വിഷയത്തിൽ പാർട്ടി നേതൃത്വത്തിന്റെ ഇടപെടൽ കാത്ത് അടൂർ പ്രകാശ്, വി.ഡി.
സതീശൻ, സണ്ണി ജോസഫ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ നിലവിൽ ദേശീയ തലസ്ഥാനത്ത് തുടരുകയാണ്. സംസ്ഥാനത്തെ വിവിധ കോർപറേഷൻ, ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തങ്ങളോട് കൂടിയാലോചിക്കാതെയാണ് പല നിർണായക തീരുമാനങ്ങളും എടുത്തതെന്നാണ് യുഡിഎഫ് കൺവീനറുടെ പ്രധാന ആരോപണം.
കെപിസിസി ആസ്ഥാനത്ത് പ്രത്യേക വാർത്താസമ്മേളനം വിളിച്ച് ചേർത്ത് പരസ്യമായി തന്റെ അതൃപ്തി പ്രകടിപ്പിച്ച ശേഷമാണ് അടൂർ പ്രകാശ് ഈ വിഷയത്തിൽ ഹൈക്കമാൻഡിന്റെ ഇടപെടൽ തേടിയിരിക്കുന്നത്. പ്രശ്നത്തിൽ സമഗ്രമായ ചർച്ചകൾ നടത്തി പരിഹാരം കാണമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെയും ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

