ലക്നൗവിൽ നിന്നും മടങ്ങവെ ഗംഗാ എക്സ്പ്രസ് വേയിൽ ഉണ്ടായ വാഹനാപകടത്തിൽ ബിജെപി എംഎൽഎ ചന്ദ്രപാൽ സിങിന് പരുക്കേറ്റു. അദ്ദേഹത്തെ ഹാപ്പുറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുലന്ദ്ശഹർ ജില്ലയിലെ ദെബായി നിയമസഭാ മണ്ഡലത്തെയാണ് ചന്ദ്രപാൽ സിങ് പ്രതിനിധീകരിക്കുന്നത്. എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്കും ഈ അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
പോട്ട കബുൽപുർ ഗ്രാമത്തിന് സമീപം വെച്ചാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
നനഞ്ഞുകിടന്ന റോഡിലൂടെ വാഹനം അമിതവേഗത്തിൽ സഞ്ചരിച്ചതാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ദൃശടങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് തെന്നിമാറുന്നതും നൂറിലധികം മീറ്റർ ദൂരം റോഡരികിലെ മണ്ണിലൂടെ തെന്നിനീങ്ങി ഒടുവിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

