ആലപ്പുഴ ജില്ലയിലെ പ്രമുഖ യാത്രാമാർഗ്ഗമായ നേരെക്കടവ് – മാക്കേക്കടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു.
പാലം നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്വം 2014 -2021 ലെ ജി സുധാകരൻ ഉണ്ടായിരുന്ന സർക്കാരിനും 2021-2026 രണ്ടാം പിണറായി സർക്കാരിനുമാണെന്ന് പറയാനുള്ള ധൈര്യം വേദിയിലുണ്ടായിരുന്ന ഒരു എംഎൽഎയും പറയാൻ തയ്യാറായില്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. നേരെക്കടവ് – മാക്കേക്കടവ് പാലം സന്ദർശിക്കാൻ എത്തിയ വേളയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം ഉണ്ടായത്.
സ്വന്തം നേട്ടങ്ങൾ പോലും ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ കഴിയാത്ത തരത്തിലുള്ള രാഷ്ട്രീയ പാപ്പരത്വമാണ് നിലവിലുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. തന്നെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് മാത്രമല്ല, ചടങ്ങിന്റെ ഒരു ക്ഷണക്കത്ത് എങ്കിലും തരുവാൻ അധികൃതർ തയ്യാറാകേണ്ടിയിരുന്നു.
താൻ മന്ത്രിയല്ലാതിരുന്നെങ്കിൽ പെരുമ്പളം പാലം ഉൾപ്പടെയുള്ളവ ഒരിക്കലും യാഥാർത്ഥ്യമാകുമായിരുന്നില്ല. വികസന പ്രവർത്തനങ്ങൾക്കായിരിക്കണം എപ്പോഴും മുൻഗണന നൽകേണ്ടതെന്നും അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ കലർത്തരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തനിക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ യാതൊരുവിധ അതൃപ്തിയുമില്ലെന്നും അത്തരം വാർത്തകൾ പ്രചരിപ്പിച്ചത് മറ്റുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷണക്കത്ത് ലഭിച്ചില്ലെങ്കിലും തനിക്ക് അതിൽ ഒരു പരിഭവവുമില്ല.
ആലപ്പുഴ ജില്ലയിലെ എൽഡിഎഫും യുഡിഎഫും തമ്മിൽ പ്രവർത്തന ശൈലിയിൽ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് നേതാവ് ഷാനിമോൾ ഉസ്മാൻ തന്നെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷ തനിക്കില്ല.
അത്രയും വിശാല മനസ്കയല്ലല്ലോ അവർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്ബി പിരിച്ചുവിട്ട
നടപടി ഭാവിയിലെ നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പൊതുമരാമത്ത് വകുപ്പിനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇത്തരം പ്രശ്നങ്ങൾക്ക് കാരണം കെഎം എബ്രഹാം അടക്കമുള്ളവരാണെന്നും തുറന്നടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

