ജലോത്സവ പ്രേമികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനും ആവേശത്തിനും വിരാമമിട്ട് പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളി വിജയിച്ച കപ്പ് കാസർകോട് ജില്ലയിലെത്തി. കുട്ടനാട്ടിൽ നടന്ന മത്സരത്തിൽ വിവിധ ടീമുകളെ പ്രതിനിധീകരിച്ച് അണിനിരന്ന ജില്ലയിലെ താരങ്ങൾ നൽകിയ വാഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
വള്ളംകളിയിൽ കപ്പടിച്ചാൽ അത് സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുമെന്നായിരുന്നു താരങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ചരിത്ര വിജയം സ്വന്തമാക്കിയ കൊല്ലം അരോമ ബോട്ട് ക്ലബ്ബിന്റെ നെഹ്റു ട്രോഫിയുമായാണ് താരങ്ങൾ ജില്ലയിലേക്ക് മടങ്ങിയെത്തിയത്.
അരോമ ബോട്ട് ക്ലബ്ബിനായി തുഴഞ്ഞ അച്ചാംതുരുത്തി പാലിച്ചോൻ ക്ലബ്ബിന്റെ താരങ്ങളും മറ്റ് അംഗങ്ങളും ചേർന്നാണ് ട്രോഫി കാസർകോട്ടെത്തിച്ചത്. യാത്രാമധ്യേ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സന്ദർശിച്ചും ധർമടം മേലൂരിലെ സഹപ്രവർത്തകരെ കണ്ടുമാണ് സംഘം മടങ്ങിയത്.
വൈകിട്ടോടെയാണ് ട്രോഫിയുമായി താരങ്ങൾ ജില്ലയിൽ തിരിച്ചെത്തിയത്. വിജായാഘോഷത്തിന്റെ ഭാഗമായി അച്ചാംതുരുത്തിയിൽ രണ്ട് ദിവസത്തെ പൊതുപ്രദർശനത്തിന് വെച്ച ശേഷമാകും ട്രോഫി തിരികെ കൊല്ലത്തേക്ക് കൊണ്ടുപോവുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

