ഓഹരി വിപണിയിൽ പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ പ്ലാറ്റ്ഫോംസ്. ഏകദേശം 10 ലക്ഷം കോടി രൂപ മൂല്യനിർണയത്തോടെ എത്തുന്ന 30,213 കോടി രൂപയുടെ ജിയോ ഐപിഒ രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ തന്നെ പുതിയ വഴിത്തിരിവാകും.
ഹ്യുണ്ടായ് ഇന്ത്യയുടെ 27,858.75 കോടി രൂപയുടെ മുൻ റെക്കോർഡാണ് ഇതിലൂടെ വഴിമാറുന്നത്. ഈ പ്രാരംഘ പൊതുഓഹരി വിൽപ്പന വിജയകരമായി പൂർത്തിയാകുന്നതോടെ, വിപണി മൂല്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ലിസ്റ്റഡ് കമ്പനിയായി ജിയോ പ്ലാറ്റ്ഫോംസ് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആങ്കർ ബുക്കിലെ റെക്കോർഡ് മുന്നേറ്റം വരാനിരിക്കുന്ന പൊതു സബ്സ്ക്രിപ്ഷനിലും നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള ശക്തമായ പങ്കാളിത്തമാണ് സൂചിപ്പിക്കുന്നത്. ഐപിഒ നാളെ ആരംഭിക്കാനിരിക്കെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളും വിപണി വിദഗ്ധരും ഇതിനോടകം തന്നെ ‘സബ്സ്ക്രൈബ്’ ശുപാർശ നൽകിക്കഴിഞ്ഞു.
അതേസമയം, പദ്ധതികളുടെ നടത്തിപ്പ്, നിയന്ത്രണങ്ങൾ, മൂലധനച്ചെലവ് തുടങ്ങിയ കാര്യങ്ങൾ നിക്ഷേപകർ കൃത്യമായി നിരീക്ഷിക്കേണ്ട ഘടകങ്ങളാണ്.
ടെലികോമിനപ്പുറമുള്ള സേവനങ്ങൾ
കേവലം മൊബൈൽ കണക്ടിവിറ്റിക്കു പുറമേ, ഹോം ബ്രോഡ്ബാൻഡ്, എന്റർപ്രൈസ് ടെക്നോളജി, എഐ അധിഷ്ഠിത സേവനങ്ങൾ, ഒടിടി വിനോദങ്ങൾ, ക്ലൗഡ് സ്റ്റോറേജ്, ഗെയിമിങ്, എഐ ടെക്നോളജി തുടങ്ങിയ വിവിധ മേഖലകളിലേക്കാണ് കമ്പനി തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ചിട്ടുള്ളത്. മൂല്യനിർണയം
1,065– 1,119 രൂപയാണ് ഇതിന്റെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
ഇത് ഐപിഒയ്ക്ക് ശേഷം 9.8 ലക്ഷം കോടി മുതൽ 10.3 ലക്ഷം കോടി രൂപ വരെയുള്ള വിപണി മൂല്യത്തെയാണ് സൂചിപ്പിക്കുന്നത്. കമ്പനിയുടെ വലുപ്പം, വരുമാനം, സാങ്കേതിക ശേഷി, ദീർഘകാല വളർച്ചാ സാധ്യതകൾ എന്നിവ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നതാണ് ഈ നിരക്കുകൾ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഉപയോക്താക്കളുടെ എണ്ണം
2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം 53.33 കോടി വരിക്കാരാണ് കമ്പനിക്കുള്ളത്. ഇന്ത്യയിലെ മൊത്തത്തിലുള്ള വയർലെസ് ഡേറ്റാ ട്രാഫിക്കിന്റെ ഏകദേശം 60 ശതമാനവും ജിയോയിലൂടെയാണ് കടന്നുപോകുന്നത്.
കൂടാതെ, 26,800.8 മെഗാഹെട്സ് വിസ്തൃതിയുള്ള രാജ്യത്തെ ഏറ്റവും വലിയ സ്പെക്ട്രം ശേഖരവും ജിയോയുടെ പക്കലുണ്ട്. ജിയോ ആങ്കർ ബുക്ക്: അപേക്ഷകൾ 30 ഇരട്ടി
ഓഹരി വിപണിയിലേക്കുള്ള ഈ വലിയ ചുവടുവെപ്പിന് മുന്നോടിയായി റിലയൻസ് ജിയോ പ്ലാറ്റ്ഫോംസിന്റെ 8,110 കോടി രൂപയുടെ ആങ്കർ ബുക്കിന് വൻ ജനപ്രീതിയാണ് ലഭിച്ചത്.
പ്രമുഖ ആഗോള, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 2.08 ലക്ഷം കോടി രൂപ മൂല്യമുള്ള ബിഡ്ഡുകളാണ് ഇതിനായി എത്തിയത്. മാറ്റിവച്ച ക്വോട്ടയെക്കാൾ ഏകദേശം 30 ഇരട്ടിയോളമാണ് ഈ തുക.
ആഗോള അസറ്റ് മാനേജർമാർ, സോവറിൻ വെൽത്ത് ഫണ്ടുകൾ, പ്രമുഖ ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ തുടങ്ങിയ വൻകിട നിക്ഷേപകരാണ് ആങ്കർ ബുക്കിലൂടെ ഓഹരികൾക്കായി മുന്നോട്ടുവന്നത്.
ഐപിഒ പൊതുജനങ്ങൾക്കായി തുറക്കുന്നതിന് തൊട്ടുമുൻപുള്ള ഈ സ്ഥാപന നിക്ഷേപകരുടെ പങ്കാളിത്തം പ്രാഥമിക വിപണി ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

