ശബരിമലയിലെ ഇ-ടെൻഡറുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 110 കടകളുടെ ടെൻഡർ വിവരങ്ങളാണ് സമാനമായ രീതിയിൽ ചോർന്നത്.
ഈ സംഭവത്തിൽ ദേവസ്വം വകുപ്പ് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇ-ടെൻഡറിൽ പങ്കെടുത്ത വ്യക്തിക്ക് കുത്തക ലേല ലോബിയുടെ ഭാഗത്തുനിന്നും ഭീഷണിയുണ്ടായതോടെയാണ് വിവരങ്ങൾ ചോർന്നതായി ദേവസ്വം വകുപ്പ് തിരിച്ചറിഞ്ഞത്.
ലേലത്തിലൂടെ സ്ഥിരം കടയെടുക്കുന്ന ആളാണെന്നും അതിനാൽ പിൻമാറണമെന്നും ആവശ്യപ്പെട്ടായിരുന്നു ടെൻഡറിൽ പങ്കെടുത്ത ആളെ ഭീഷണിപ്പെടുത്തിയത്. തനിക്ക് നേരിടേണ്ടി വന്ന ഭീഷണിയെക്കുറിച്ച് ഇ-ടെൻഡറിൽ പങ്കെടുത്ത വ്യക്തി ദേവസ്വം ബോർഡ് പ്രസിഡന്റിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
വിവരങ്ങൾ ചോർത്തുന്നതിന് പിന്നിൽ ദേവസ്വം കമ്മീഷണറേറ്റിലെയും എക്സിക്യൂട്ടിവ് ഓഫിസിലെയും ഉദ്യോഗസ്ഥരാണെന്ന ശക്തമായ സംശയത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ജീവനക്കാരെ കർശന നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

