ചെന്നൈ: തമിഴ്നാട് ഭരണതലപ്പത്ത് മുഖ്യമന്ത്രി വിജയ് നിർണ്ണായകമായ അഴിച്ചുപണി നടത്തി. മുൻ മുഖ്യമന്ത്രി എം.കെ.
സ്റ്റാലിന്റെ വിശ്വസ്തനായിരുന്ന ധനകാര്യ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. ഉദയചന്ദ്രന് പകരം എം.എ.
സിദ്ദിഖിനെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു മലയാളി ഉദ്യോഗസ്ഥനെ കൂടി ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി.
2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും കൊച്ചി സ്വദേശിയുമായ വി. വിഷ്ണുവിനെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.
നിലവിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി സേവനമനുഷ്ഠിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്ത ചീഫ് സെക്രട്ടറി എം.
മുരുഗാനന്ദനെ റവന്യൂ കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിനെത്തുടർന്ന് അദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു.
ടാസ്മാക് എം.ഡി സ്ഥാനത്തും മാറ്റം വരുത്തിയിട്ടുണ്ട്; കെ. നന്ദകുമാറിനാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്.
ഇതിനിടെ, വിരുഗമ്പാക്കം എം.എൽ.എ ആർ. ശബരീനാഥനെ സർക്കാർ വിപ്പായി നിയമിച്ചു.
ക്യാബീനറ്റ് റാങ്കോടെയാണ് നിയമനം. വിജയ്യുടെ ഡ്രൈവറും പി.എയുമായ രാജേന്ദ്രന്റെ മകനാണ് ശബരീനാഥൻ.
ഇന്നലെ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒപ്പിടും മുൻപ് വിജയ്യോട് അനുവാദം ചോദിക്കുന്ന ശബരീനാഥൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നേരത്തെ, “ഡ്രൈവറുടെ മകന് എങ്ങനെ മത്സരിക്കാൻ കഴിയുമെന്ന് നടൻ പ്രകാശ് രാജ് പരിഹസിച്ചിരുന്നു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

