സിംഗപ്പൂരില്‍ പൊതുസ്ഥലങ്ങളില്‍ വീണുകിടക്കുന്ന മാമ്പഴം പെറുക്കിയെടുക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. പ്രിയങ്ക സിന്‍ഹ എന്നയാള്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.
പൊതുസ്ഥലത്തുള്ള മാവില്‍ നിന്ന് അനുവാദമില്ലാതെ മാങ്ങ പറിച്ചെടുക്കുകയോ താഴെ വീണവ പെറുക്കുകയോ ചെയ്താല്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ വരെ പിഴയൊടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇത് ഏകദേശം 3.75 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്.
സിംഗപ്പൂരിലെ പൊതുവിടങ്ങളില്‍ നട്ടുവളര്‍ത്തിയിരിക്കുന്ന ഫലവൃക്ഷങ്ങളും പൂച്ചെടികളും സര്‍ക്കാര്‍ സ്വത്തായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍, ഇത്തരം മരങ്ങളില്‍ നിന്ന് ഫലങ്ങള്‍ ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്.
ഈ വിഷയം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സിംഗപ്പൂരിലെ കര്‍ശനമായ നിയമങ്ങളെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തി.
അച്ചടക്കത്തിന്റെ കാര്യത്തില്‍ സിംഗപ്പൂരിനെ പ്രശംസിക്കുമ്പോഴും, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്രയും വലിയ തുക പിഴയായി ഈടാക്കുന്നത് കടുപ്പമേറിയ നടപടിയാണെന്ന അഭിപ്രായമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

