തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് മേഖലയിൽ 30 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ആർടെക് റിയൽറ്റേഴ്സിന്റെ പുതിയ പദ്ധതിയായ ‘ആർടെക് സെറീനിറ്റി’യുടെ ഭൂമിപൂജയും തറക്കല്ലിടലും മണ്ണന്തലയ്ക്ക് സമീപം നടന്നു. കമ്പനി മാനേജിങ് ഡയറക്ടർ ടി.എസ്.
അശോക്, തോമസ് ബാബു എന്നിവർ ചേർന്ന് ചടങ്ങുകൾ നിർവഹിച്ചു. ആർടെക് ജനറൽ മാനേജർ വിനോദ് ജി.നായർ, വിവിധ സ്റ്റാഫ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
എംസി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റ്, മികച്ച ഗതാഗത സൗകര്യങ്ങളും ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2, 3 ബെഡ്റൂം അപ്പാർട്മെന്റുകളാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

