അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിനെ 86 റണ്‍സിന് പുറത്താക്കിയാണ് ഗുജറാത്ത് ജയം സ്വന്തമാക്കിയത്.
ഇതോടെ 16 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനും ഗുജറാത്തിനായി. ഗുജറാത്തിന്റെ ബൗളിംഗ് മികവിന് മുന്നില്‍ ഹൈദരാബാദ് ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.
19 റണ്‍സെടുത്ത നായകന് പാറ്റ് കമിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. ഗുജറാത്തിനായി കാഗിസോ റബാഡയും ജേസണ്‍ ഹോള്‍ഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍, പ്രിസദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
ഈ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ (0.551) മുന്നിലെത്തിയ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് തുടരുന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനും 33 പന്തില്‍ 50 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു.
ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെയും സാക്കിബ് ഹുസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിന്റെ തുടക്കം മുതല്‍ ഹൈദരാബാദ് തകര്‍ച്ചയെ നേരിട്ടു.
ആദ്യ ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെ മുഹമ്മദ് സിറാജ് പുറത്താക്കി. തുടര്‍ന്ന് റബാഡയുടെ ബൗളിംഗില്‍ അഭിഷേക് ശര്‍മ(6), ഇഷാൻ കിഷൻ(11), സ്മരണ്‍ രവിചന്ദ്രന്‍(9) എന്നിവര്‍ കൂടാരം കയറി.
ഇംപാക്ട് പ്ലേയറായി ഇറങ്ങിയ പ്രസിദ്ധ് കൃഷ്ണ സലീല്‍ അറോറയെയും (16) പുറത്താക്കി. ജേസണ്‍ ഹോള്‍ഡര്‍ ഹെന്റിച്ച് ക്ലാസന്(14), നിതീഷ് കുമാര്‍ റെഡ്ഡി(2), ശിവാംഗ് കുമാർ(4) എന്നിവരെ പുറത്താക്കി ഹൈദരാബാദിന്റെ മധ്യനിരയെ തകര്‍ത്തു.
ഒടുവില്‍ പാറ്റ് കമിന്‍സിനെ(19) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഹൈദരാബാദിന്റെ പോരാട്ടം അവസാനിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

