പാക്ക് പഞ്ചാബിലെ നരോവൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 125 വർഷത്തിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ക്ഷേത്രം തകർത്ത സംഭവത്തിൽ ശക്തമായ അപലപനവുമായി ഇന്ത്യ രംഗത്ത്. പാക്കിസ്ഥാനിലെ നരോവലിൽ ഉൾപ്പെടുന്ന സിറാജ് ഗ്രാമത്തിലെ ഹിന്ദുക്കളുടെ പ്രധാന ആരാധനാലയമാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത്.
ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എത്തിയത്. “പാക്കിസ്ഥാനിലെ നരോവലിലെ സിറാജ് ഗ്രാമത്തിലെ ചരിത്രപ്രസിദ്ധമായ ഒരു ഹിന്ദു ക്ഷേത്രം തകർത്തതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആശങ്കയുണ്ടാക്കുന്നു.
ന്യൂനപക്ഷങ്ങളുടെ നൂറ്റാണ്ട് പഴക്കമുള്ള ആരാധനാലയത്തിനു നേരെ നടന്ന നിന്ദ്യമായ നശീകരണ പ്രവൃത്തിയെ തങ്ങൾ അപലപിക്കുന്നു” എന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ എത്രയും പെട്ടെന്നും സുതാര്യവുമായ രീതിയിൽ അന്വേഷണം നടത്തണമെന്നും, തകർക്കപ്പെട്ട
ആരാധനാലയം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പാക്കിസ്ഥാൻ സർക്കാരിനോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ വിഷയത്തിൽ പാക്കിസ്ഥാനിൽ തന്നെ ശക്തമായ പ്രതിഷേധ സ്വരങ്ങൾ ഉയരുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് ക്ഷേത്രം പൂർണ്ണമായി പൊളിച്ചുമാറ്റിയതെന്നാണ് ന്യൂനപക്ഷ അവകാശങ്ങൾക്കായി വാദിക്കുന്ന പാക്കിസ്ഥാൻ മസിഹ മില്ലത്ത് പാർട്ടിയുടെ (പിഎംഎംപി) വാദം. എന്നാൽ കനത്ത മഴയെത്തുടർന്നാണ് ഈ ആരാധനാലയം തകർന്നു വീണതെന്നാണ് പഞ്ചാബ് പ്രവിശ്യാ സർക്കാരിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

