അബുദാബി മുഷ്റിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റും ഫിഷ് മാർക്കറ്റും സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.
യൂസഫലിക്കൊപ്പം ഏകദേശം ഒരു മണിക്കൂറോളം സമയം മാളിൽ അദ്ദേഹം ചെലവഴിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്ത് അവശ്യസാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിതരണം തടസ്സമില്ലാതെ ഉറപ്പുവരുത്തുന്നതിലും വിപണിയിൽ വില സ്ഥിരത നിലനിർത്തുന്നതിലും സ്വീകരിച്ച നടപടികളെ ലുലു ഗ്രൂപ്പിനെ യുഎഇ പ്രസിഡന്റ് പ്രത്യേകം പ്രശംസിച്ചു.
ലുലു സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർമാരായ എം.എ സലിം, മുഹമ്മദ് അൽത്താഫ് തുടങ്ങിയ പ്രമുഖരുമായും ഷെയ്ഖ് മുഹമ്മദ് ചർച്ചകൾ നടത്തി.
അപ്രതീക്ഷിതമായി രാജ്യത്തിന്റെ ഭരണാധികാരിയെ നേരിട്ട് കാണാൻ സാധിച്ചതിന്റെ വലിയ ആവേശത്തിലായിരുന്നു മാളിലുണ്ടായിരുന്ന ഉപഭോക്താക്കൾ. പൊതുജനങ്ങളുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം, തന്നോട് അടുത്തെത്തിയവർക്ക് ഒപ്പം നിന്ന് സെൽഫി എടുക്കാനും സമയം കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

