സംസ്ഥാനത്ത് അഴിമതിക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാന് പിന്നാലെ പുതിയ പദ്ധതിയുമായി ആഭ്യന്തരവകുപ്പ് രംഗത്ത്. അഴിമതി സംബന്ധിച്ച വിവരങ്ങൾ ഇനി മുതൽ പൊതുജനങ്ങൾക്കും അറിയിക്കാനായി വിജിലൻസ് വിസിൽ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഇതുമായി ബന്ധപ്പെട്ട് അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും 1064 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് വിവരം കൈമാറാവുന്നതാണ്. ഈ ആശയത്തിന് തുടക്കം കുറിച്ചുകൊണ്ട് പദ്ധതിയുടെ ആദ്യ വിസിൽ കമാൻഡോയായി പ്രമുഖ ചലച്ചിത്ര താരം നിവിൻ പോളി ഇന്ന് ചുമതലയേൽക്കും.
അതിനിടെ, കോഴിക്കോട് എംഡിഎംഎ കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവം ഏറെ ഞെട്ടിപ്പിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി ആഭ്യന്തരവകുപ്പ് നാഥനും നമ്പിയുമില്ലാതെയാണ് പ്രവർത്തിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ എന്ന സീനിയർ നേതാവിൽ നിന്നും ഇത്തരം സാഹചര്യങ്ങളല്ല പ്രതീക്ഷിച്ചിരുന്നതെന്നും, വകുപ്പിനെ ഏതെങ്കിലും അദൃശ്യ ശക്തികൾ ഹൈജാക് ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറുഭാഗത്ത്, പുതിയ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട
ചർച്ചകളും സജീവമാണ്. എസ്.
ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ചീഫ് സെക്രട്ടറി ശുപാർശ നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി അയച്ചു.
നിലവിലെ ഉദ്യോഗസ്ഥനായ എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ പശ്ചാത്തലത്തിലാണ് അടുത്ത മുൻഗണനാക്രമത്തിലുള്ള ഉദ്യോഗസ്ഥനെ പരിഗണിക്കുന്നത്.
1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ എസ്. ശ്രീജിത്തിനെയും വിജയ സാക്കറെയും ഡിസംബറിൽ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി ഇതിനായി ശുപാർശ ചെയ്തിരുന്നു.
ഈ മാസം 30-ാം തീയതി ഫയർഫോഴ്സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് ഈ പുതിയ നിയമനം നടപ്പിലാക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

