ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ പുതുതായി പ്രഖ്യാപിച്ച ഇറക്കുമതി തീരുവ, പഴയ തീരുവകളെ തിരിച്ചുകൊണ്ടുവരാനുള്ള ‘വളഞ്ഞവഴി’യാണെന്ന് പരോക്ഷമായി സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. നേരത്തേ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം ട്രംപ് ഇന്ത്യയ്ക്കുൾപ്പെടെ അടിച്ചേൽപ്പിച്ച പകരംതീരുവ (റസിപ്രോക്കൽ താരിഫ്) യുഎസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
തനിക്കെതിരായ സുപ്രീംകോടതി വിധി ലജ്ജാകരമാണെന്നും സെക്ഷൻ 301 പ്രകാരം താൻ പ്രഖ്യാപിച്ച പുതിയ തീരുവകൾ ഫലത്തിൽ പഴയതീരുവകളുടെ പണി തന്നെയാണ് എടുക്കുമെന്നും ട്രംപ് ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ‘‘തീരുവ ഒരിക്കലും യുഎസ് സമ്പദ്വ്യവസ്ഥയെ തകർക്കില്ല.
മറിച്ച്, ബില്യൻകണക്കിന് നിക്ഷേപം രാജ്യത്തേക്ക് എത്തുകയും ചെയ്യും. താരിഫ് ഈ രാജ്യത്തിന്റെ ഐശ്വര്യമാണ്.
ഞാൻ ഈ രാജ്യത്തെ സമ്പന്നമാക്കി’’ – ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു. തുടർന്നാണ് ട്രംപ് ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നടത്തിയതത്.
‘‘ഇന്ത്യ-പാക്ക് സംഘർഷം ആണവയുദ്ധത്തിലേക്ക് പോയേനെ. ഞാൻ കനത്ത തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് കൊടുത്തപ്പോൾ രണ്ടുകൂട്ടരും യുദ്ധം നിർത്തി’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
ലോകത്തെ ഏതാണ്ട് 8 യുദ്ധങ്ങളിൽ അഞ്ചും നിർത്തിയത് താരിഫ് ഭീഷണി മുഴക്കിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിച്ചത് ട്രംപ് ആണെന്ന വാദം ഇന്ത്യ മുളയിലേ തള്ളിയിരുന്നു.
സെക്ഷൻ 301 പ്രകാരം തൊഴിൽ ചൂഷണം, അമിത ഉൽപാദനം, യുഎസിലേക്ക് അധിക കയറ്റുമതി നടത്തി അനധികൃത ലാഭംനേടൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കുമേൽ ട്രംപ് ഭരണകൂടം അന്വേഷണം നടത്തിയത്. തുടർന്ന് ഇവയ്ക്കുമേൽ 10-12.5 ശതമാനം തീരുവയും ഏർപ്പെടുത്തി.
ആരോപണങ്ങളിൽ ചർച്ചയാകാമെന്ന് ഇന്ത്യ സമ്മതിച്ചതിനാൽ ഇന്ത്യയ്ക്കുമേൽ 10 ശതമാനം മാത്രം തീരുവയാണ് ചുമത്തുന്നതെന്ന് യുഎസ് അറിയിച്ചിരുന്നു. ട്രംപ് ഭരണകൂടം നിലവിൽ ചുമത്തിവന്നതും ഇതേ തീരുവ തന്നെയാണെന്നതിനാൽ പുതിയ തീരുമാനം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകില്ല.
പശ്ചിമേഷ്യയിൽ വീണ്ടും മിസൈൽ ആക്രമണം യുഎസുമായി നേരിട്ട് ഇനിയൊരു ചർച്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കി ഇറാൻ, പശ്ചിമേഷ്യയിലെ യുഎസ് സേനാതാവളങ്ങൾക്ക് നേരെ വീണ്ടും മിസൈലുകൾ അയച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നെങ്കിലും മിസൈലുകളെല്ലാം വിജയകരമായി തടുത്തിട്ടെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു.
എവിടെയാണ് ആക്രമണമുണ്ടായതെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ജോർദാനിലായിരുന്നു എന്നാണ് പ്രാഥമിക സൂചനകൾ. At 5:45 p.m.
ET today, Islamic Revolutionary Guard Corps forces launched multiple ballistic missiles from Iran in an attempted surprise attack on U.S. forces based in the Middle East.
All Iranian missiles were successfully intercepted. U.S.
forces remain vigilant and at a high… ഏതാനും ദിവസങ്ങളായി സംഘർഷരഹിതമായിരുന്ന പശ്ചിമേഷ്യ ഇറാന്റെ പുതിയ നടപടിമൂലം വീണ്ടും യുദ്ധക്കളമായേക്കുമെന്ന ഭീതി ശക്തമായിട്ടുണ്ട്. ഇറാന്റെ നീക്കത്തെ അതിജാഗ്രതയോടെയാണ് കാണുന്നതെന്നും ഉചിതമായ മറുപടി നൽകുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
വിപണിയിലെ മാറ്റങ്ങൾ ഇന്നലെ കനത്ത ഇടിവ് നേരിട്ട ക്രൂഡോയിൽ വില ഇറാന്റെ ആക്രമണശ്രമങ്ങളെ തുടർന്ന് വീണ്ടും മേലോട്ട് നീങ്ങിത്തുടങ്ങി.
യുഎസ് ക്രൂഡ് വില ബാരലിന് 4 ശതമാനം വർധിച്ച് 82.39 ഡോളറായി ഉയർന്നു. ഇന്നലെ വില 80 ഡോളറിനും താഴേക്ക് വീണിരുന്നു.
ബ്രെന്റ് ക്രൂഡ് വില പക്ഷേ ഇപ്പോഴും 5 ശതമാനം താഴ്ന്ന് 84.09 ഡോളറിലാണെന്നത് ആഗോള സമ്പദ്മേഖലയ്ക്ക് താൽക്കാലിക ആശ്വാസമാണ്. എങ്കിലും പശ്ചിമേഷ്യ വീണ്ടും അശാന്തമായാൽ ബ്രെന്റ് വിലയും ഉയർന്നേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.
യുഎസിൽ ഓഹരി വിപണി നിലവിൽ സമ്മിശ്രാവസ്ഥയിലാണ്. കൃത്രിമ ബുദ്ധി (എഐ) ടെക് ഓഹരികൾ നേരിടുന്ന സമ്മർദം, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയത്തെക്കുറിച്ചുള്ള ആശങ്കകൾ, പ്രമുഖ കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തനഫലം എന്നിവയും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ മാറ്റംവരുത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. രാജ്യാന്തര സ്വർണവില ഔൺസിന് 54 ഡോളർ താഴ്ന്ന് 4021 ഡോളറിലെത്തിയിട്ടുണ്ട്.
ഈ ട്രെൻഡ് തുടർന്നാൽ വരും ദിവസങ്ങളിൽ കേരളത്തിലെ വിപണിയിലും സ്വർണവില കുറയാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

