സ്വർണവില കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയായി. പവന് 400 രൂപ താഴ്ന്ന് 1,13,480 രൂപയും.
ഇറാനും യുഎസും തമ്മിലെ വെടിനിർത്തൽ കാലാവധി നീട്ടിയതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയും യുഎസ് ഡോളർ ഇൻഡക്സും താഴ്ന്നിരുന്നു. ഇതോടെയാണ് രാവിലെ കേരളത്തിലും സ്വർണവില കുറഞ്ഞത്.
വെടിനിർത്തൽ നീട്ടിയേക്കില്ലെന്ന വിലയിരുത്തൽമൂലം ഇന്നലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് തിരിച്ചെത്തിയിരുന്നു.
ഇതോടെ രാജ്യാന്തര സ്വർണവില ഔൺസിന് 4669 ഡോളറിലേക്ക് ഇടിയുകയും ചെയ്തു. എന്നാൽ, ഇപ്പോൾ സാഹചര്യം മാറിയതോടെ വില 4756ലേക്ക് തിരിച്ചുകയറി.
ഇന്നലെ രാവിലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തര സ്വർണവില 4780ന് മുകളിലായിരുന്നു.
ഇപ്പോഴത്തെ വില ഇതിനേക്കാൾ കുറവായതിനാലാണ് ഇന്ന് കേരളത്തിലും വില കുറഞ്ഞത്. രാജ്യാന്തര വില കൂടുതൽ മുന്നോട്ട് നീങ്ങിയാൽ ആനുപാതികമായി കേരളത്തിലും വില കൂടാമെന്ന് നിരീക്ഷകർ പറയുന്നു.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വിലയിരുത്തൽ പ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,715 രൂപയായി.
വെള്ളിവില മാറിയില്ല; ഗ്രാമിന് 265 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 40 രൂപ കുറച്ച് 11,655 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് വില ഇട്ടിരിക്കുന്നത്.
വെള്ളിക്ക് ഇവരും നൽകിയ വില 265 രൂപ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

